എക്യുമെനിക്കല്‍ കുര്‍ബാന; പ്രചരിക്കുന്ന വാര്‍ത്തകള്‍ തെറ്റ്: വത്തിക്കാന്‍

എക്യുമെനിക്കല്‍ കുര്‍ബാന; പ്രചരിക്കുന്ന വാര്‍ത്തകള്‍ തെറ്റ്: വത്തിക്കാന്‍

വത്തിക്കാന്‍: കത്തോലിക്കരും പ്രൊട്ടസ്റ്റന്റുകാരും തമ്മിലുള്ള എക്യുമെനിക്കല്‍ കുര്‍ബാനയെ കുറിച്ച് പഠിക്കാന്‍ രഹസ്യ കമ്മീഷനെ നിയമിച്ചു എന്ന മട്ടിലുള്ള വാര്‍ത്തകള്‍ അസംബന്ധവും തെറ്റും ആണെന്ന് വത്തിക്കാന്‍ അറിയിച്ചു. പരിശുദ്ധ സിംഹാസനത്തിന്റെ പ്രസ് ഡയറക്ടര്‍ ഗ്രേഗ് ബൂര്‍ക്ക്, ആര്‍ച്ച് ബിഷപ് ആര്‍ഥര്‍ റോച്ചെ എന്നിവരാണ് ഇത് സംബന്ധിച്ച വാര്‍ത്ത നിഷേധിച്ചുകൊണ്ട് പ്രസ്താവന പുറപ്പെടുവിച്ചത്.

ഏതാനും ആഴ്ചകളായി ഇതു സംബന്ധിച്ച വാര്‍ത്തകള്‍ പ്രചരിക്കുന്നുണ്ടായിരുന്നുവെങ്കിലും വത്തിക്കാന്‍ ഇക്കാര്യത്തില്‍ പ്രതികരിച്ചിട്ടുണ്ടായിരുന്നില്ല.

കഴിഞ്ഞ ദിവസം ജര്‍മ്മന്‍ കര്‍ദിനാള്‍ റെയ്‌നര്‍ മരിയ ഈ വിഷയത്തില്‍ പ്രതികരിച്ചിരുന്നു. ദൈവശാസ്ത്രപരമായി ഈ കുര്‍ബാന അസാധ്യമാണെന്നായിരുന്നു അദ്ദേഹം വ്യക്തമാക്കിയത്.

You must be logged in to post a comment Login