യൂത്തനേഷ്യ ബില്‍ കൊന്നൊടുക്കാനായി ദുരുപയോഗം ചെയ്യുന്നു,താക്കീതുമായി ബെല്‍ജിയം സഭ

യൂത്തനേഷ്യ ബില്‍ കൊന്നൊടുക്കാനായി ദുരുപയോഗം ചെയ്യുന്നു,താക്കീതുമായി ബെല്‍ജിയം സഭ

ബെല്‍ജിയം: രാജ്യം നടപ്പിലാക്കിയ യൂത്തനേഷ്യ ബില്ലിനെതിരെ ശക്തമായ താക്കീതുമായി കത്തോലിക്കാ സഭ. നിയമപരമായ പരിശോധനകളും മറ്റുമില്ലാതെ ആളുകളെ കൊന്നൊടുക്കാന്‍ ഈ ബില്‍ ദുരുപയോഗം ചെയ്യുന്നതായിട്ടാണ് സഭയുടെ പരാതി. അടുത്തയിടെ 38 വയസുള്ള ഓട്ടിസം ബാധിച്ച ഒരു വ്യക്തിക്ക് ദയാവധം നല്കിയ സാഹചര്യത്തിലാണ് സഭ ഈ വിഷയത്തില്‍ താക്കീതുമായി വീണ്ടും വന്നിരിക്കുന്നത്.

ദയാവധത്തിന്റെ ഏതുവിധേനയുള്ള രൂപങ്ങളെയും സഭ എതിര്‍ക്കുന്നു. ഈ വിഷയത്തില്‍ സഭയുടെ കാഴ്ചപ്പാട് എല്ലാവര്‍ക്കും അറിവുള്ളതാണല്ലോ. മെച്ചെലെന്‍-ബ്രെസല്‍സ് ആക്‌സിലറി ബിഷപ് ജീന്‍ കോക്കെര്‍ലോസ് പറഞ്ഞു.

പരമ്പരാഗതമായ കത്തോലിക്കാവിശ്വാസങ്ങള്‍ പുലര്‍ത്തിപോരുന്ന ബെല്‍ജിയത്ത് 2002 ല്‍ ആണ് യൂത്തനേഷ്യ നിയമവിധേയമാക്കിയത്. വര്‍ഷം തോറും ദയാവധം വഴിയുള്ള മരണസംഖ്യ 27 ശതമാനം വര്‍ദ്ധിക്കുന്നതായിട്ടാണ് ആരോഗ്യവകുപ്പിന്റെ കണക്കുകള്‍ പറയുന്നത്. ഡോക്ടേഴ്‌സും മെഡിക്കല്‍ പ്രഫഷനല്‍സും ജീവന്റ കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തണം എന്നും സഭ ആവശ്യപ്പെട്ടു.

You must be logged in to post a comment Login