സ്വവര്‍ഗ്ഗവിവാഹത്തെ അനുകൂലിക്കുന്നില്ല; കുട്ടിയെ ദത്തെടുക്കാനുള്ള അപേക്ഷ നിരസിക്കപ്പെട്ടു

സ്വവര്‍ഗ്ഗവിവാഹത്തെ അനുകൂലിക്കുന്നില്ല; കുട്ടിയെ ദത്തെടുക്കാനുള്ള അപേക്ഷ നിരസിക്കപ്പെട്ടു

കാനഡ: കുട്ടികളെ ദത്തെടുക്കാനുള്ള ദമ്പതികളുടെ അപേക്ഷ അവര്‍ സ്വവര്‍ഗ്ഗവിവാഹത്തെ അനുകൂലിക്കുന്നില്ല എന്നതിന്റെ പേരില്‍ നിരസിക്കപ്പെട്ടു. അല്‍ബേര്‍ട്ടയില്‍ നിന്നുള്ള ഇവാഞ്ചലിക്കല്‍ ദമ്പതികളുടെ അപേക്ഷയാണ് ഗവണ്‍മെന്റ് നിരസിച്ചത്.

തങ്ങളുടെ മതപരമായ കാഴ്ചപ്പാട് വിവാഹം എന്നാല്‍ സ്ത്രീയും പുരുഷനും തമ്മിലുള്ളതാണെന്ന് ഈ ദമ്പതികള്‍ അഭിപ്രായപ്പെട്ടു. ക്രൈസ്തവരും മുസ്ലീങ്ങളും ജൂത ഓര്‍ത്തഡോക്‌സ് വിഭാഗങ്ങളും ദമ്പതികളുടെ നിലപാടിനെ അനുകൂലിച്ചുകൊണ്ട് പ്രസ്താവന പുറപ്പെടുവിച്ചു.

കുട്ടി തന്റെ ലൈംഗികതയെകുറിച്ച് ചോദിക്കുമ്പോള്‍ അതേക്കുറിച്ച് എങ്ങനെ വെളിപെടുത്തിക്കൊടുക്കും എന്ന ചോദ്യത്തിനാണ് ദമ്പതികള്‍ വിശദീകരണം നല്കിയത്. എല്ലാ വ്യക്തികളെയും തങ്ങള്‍ ആദരവോടെയാണ് കാണുന്നത് എന്നും ദമ്പതികള്‍ പറഞ്ഞു.

You must be logged in to post a comment Login