സ​​​ഭ ചെ​​യ്യു​​ന്ന​​ത് മാ​​​ന​​​വി​​​ക​​​ത​​​യു​​​ടെ സു​​​വി​​​ശേ​​​ഷ​​​വ​​​ത്ക​​​ര​​​ണം: കര്‍ദിനാള്‍ മാര്‍ ആലഞ്ചേരി

സ​​​ഭ ചെ​​യ്യു​​ന്ന​​ത് മാ​​​ന​​​വി​​​ക​​​ത​​​യു​​​ടെ സു​​​വി​​​ശേ​​​ഷ​​​വ​​​ത്ക​​​ര​​​ണം: കര്‍ദിനാള്‍ മാര്‍ ആലഞ്ചേരി

ബം​​​ഗ​​​ളൂ​​​രു: സു​​​വി​​​ശേ​​​ഷ​​​വ​​​ത്ക​​​ര​​​ണ​​ത്തി​​ലൂ​​​ടെ സ്നേ​​​ഹ​​​വും കാ​​​രു​​​ണ്യ​​​വും ദ​​​യ​​​യും ക്ഷ​​മ​​​യും പ​​​ര​​​സ്പ​​​ര സ്നേ​​​ഹ​​​വും കൂ​​ട്ടാ​​യ്മ​​​യും വ​​ർ​​ധി​​പ്പി​​ക്കു​​മ്പോ​​ൾ സ​​​ഭ ചെ​​യ്യു​​ന്ന​​ത് മാ​​​ന​​​വി​​​ക​​​ത​​​യു​​​ടെ സു​​​വി​​​ശേ​​​ഷ​​​വ​​​ത്ക​​​ര​​​ണ​​​മാ​​​ണെന്നും സ​​​ഭ​​​യു​​​ടെ ദൗ​​​ത്യ​​​മാ​​​ണ് ഈ ​​​സ​​ന്ദേ​​ശം ലോ​​​ക​​ത്തെ അ​​​റി​​​യി​​ക്കു​​ക എ​​ന്നു​​ള്ള​​​തെന്നുംസീ​​​റോ മ​​​ല​​​ബാ​​ർ സ​​​ഭ മേ​​​ജ​​ർ ആ​​ർ​​ച്ച് ബി​​​ഷ​​പ് ക​​ർ​​​ദി​​​നാ​​ൾ മാ​​ർ ​ജോ​​ർ​​​ജ് ആ​​​ല​​ഞ്ചേ​​രി.
ബം​​​ഗ​​​ളൂ​​​രു​​​വി​​ൽ ന​​​ട​​ക്കു​​ന്ന അ​​​ഖി​​​ലേ​​ന്ത്യാ ക​​ത്തോ​​ലി​​ക്കാ മെ​​​ത്രാ​​ൻ സ​​​മി​​​തി (സി​​​ബി​​​സി​​​ഐ)​​​യു​​​ടെ ദ്വൈ​​​വാ​​ർ​​​ഷി​​​ക സ​​മ്മേ​​ള​​ന​​ത്തി​​ൽ  സം​​​സാ​​​രി​​ക്കു​​ക​​​യാ​​​യി​​​രു​​ന്നു മാ​​ർ ​ജോ​​ർ​​ജ് ആ​​​ല​​ഞ്ചേ​​രി.

വ​​​ള​​​രെ​​​യേ​​​റെ പ്ര​​​തി​​​സ​​​ന്ധി​​​ക​​​ളി​​​ലൂ​​​ടെ​​​യും പ്ര​​​ശ്ന​​​ങ്ങ​​​ളി​​​ലൂ​​​ടെ​​​യു​​​മാ​​​ണു ക​​​ട​​​ന്നു​​​പോ​​​കു​​​ന്ന​​​തെ​​​ങ്കി​​​ലും ഭാ​​​ര​​​തം ഒ​​​രു രാ​​ഷ്‌​​ട്ര​​മാ​​​യി നി​​​ല​​​നി​​​ൽ​​​ക്കു​​​ക​​​യും പു​​​രോ​​​ഗ​​​തി​​​പ്രാ​​​പി​​​ക്കു​​​ക​​​യും ചെ​​​യ്തു​​​കൊ​​​ണ്ടി​​രി​​​ക്കു​​​ന്നു. വി​​​വി​​​ധ മ​​​ത​​​ങ്ങ​​​ളി​​​ൽ വി​​​ശ്വ​​​സി​​​ക്കു​​​ന്നു​​​വെ​​​ങ്കി​​​ലും ഈ ​​​രാ​​​ജ്യ​​​ത്തെ ജ​​​ന​​​ത ഒ​​​ന്നാ​​​ണ്. എ​​​ന്നാ​​​ൽ, മ​​​ത​​​വി​​​ശ്വാ​​​സ​​​ങ്ങ​​​ളു​​​ടെ പേ​​​രി​​​ലു​​​ള്ള മൗ​​​ലി​​​ക​​​വാ​​​ദ​​​വും മ​​​റ്റു മാ​​​നു​​​ഷി​​​ക പ്ര​​​ശ്ന​​​ങ്ങ​​​ളു​​​ടെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ലു​​​ള്ള, രാ​​​ഷ്‌​​ട്രീ​​​യ​​പ്രേ​​​രി​​​ത​​​മെ​​​ന്നു പോ​​​ലും സം​​​ശ​​​യി​​​ക്കാ​​​വു​​​ന്ന, ഭീ​​​ക​​​ര​​​പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ളും ന​​​മ്മു​​​ടെ നാ​​​ട്ടി​​​ൽ പ​​​തി​​​വാ​​​യി​​​രി​​​ക്കു​​​ക​​​യാ​​​ണ്. ത​​ന്മൂ​​​ലം വ​​​ള​​​രെ​​​യേ​​​റെ ജീ​​​വ​​​ഹാ​​​നി​​​ക​​​ളും നാ​​​ശ​​​ന​​​ഷ്ട​​​ങ്ങ​​​ളും സം​​​ഭ​​​വി​​​ക്കു​​​ന്നു: മാ​​​ർ ജോ​​​ർ​​​ജ് ആ​​​ല​​​ഞ്ചേ​​​രി​​പ​​റ​​ഞ്ഞു.

You must be logged in to post a comment Login