സുവിശേഷപ്രഘോഷണവും കാരുണ്യപ്രവൃത്തികളും ഒരുപോലെ നടക്കണം: മാര്‍ തോമസ് തറയില്‍

സുവിശേഷപ്രഘോഷണവും കാരുണ്യപ്രവൃത്തികളും ഒരുപോലെ നടക്കണം: മാര്‍ തോമസ് തറയില്‍

അ​​തി​​ര​​ന്പു​​ഴ: വ​​ച​​നം പ​​ങ്കു​​വ​​യ്ക്ക​​ലും കാ​​രു​​ണ്യ​​പ്ര​​വൃ​​ത്തി​​ക​​ളും പ​​ര​​സ്പ​​ര പൂ​​ര​​ക​​മെ​​ന്നും ഇ​​വ ര​​ണ്ടും തു​​ല്യ പ്രാ​​ധാ​​ന്യ​​ത്തി​​ൽ ന​​ട​​ക്കേ​​ണ്ട​​താ​​ണെ​​ന്നും ച​​ങ്ങ​​നാ​​ശേ​​രി അ​​തി​​രൂ​​പ​​ത സ​​ഹാ​​യ​​മെ​​ത്രാ​​ൻ മാ​​ർ തോ​​മ​​സ് ത​​റ​​യി​​ൽ.

​​നാ​​ൽ​​പ്പാ​​ത്തി​​മ​​ല സെ​​ന്‍റ് തോ​​മ​​സ് പ​​ള്ളി​​യി​​ൽ ഇ​​ട​​വ​​ക പ്ര​​ഖ്യാ​​പ​​ന​​ത്തി​​ന്‍റെ 20-ാം വാ​​ർ​​ഷി​​കാ​​ഘോ​​ഷ​​ങ്ങ​​ളു​​ടെ ഉ​​ദ്ഘാ​​ട​​ന​​വും പാ​​രീ​​ഷ് ബു​​ള്ള​​റ്റി​​ന്‍റെ പ്ര​​കാ​​ശ​​ന​​വും നി​​ർ​​വ​​ഹി​​ച്ചു പ്ര​​സം​​ഗി​​ക്കു​​ക​​യാ​​യി​​രു​​ന്നു അ​​ദ്ദേ​​ഹം.​​നാ​​ൽ​​പ്പാ​​ത്തി​​മ​​ല പ​​ള്ളി​​യി​​ൽ വി​​കാ​​രി​​യ​​ച്ച​​ന്‍റെ നേ​​തൃ​​ത്വ​​ത്തി​​ൽ ന​​ട​​ന്നു​​വ​​രു​​ന്ന കാ​​രു​​ണ്യ പ്ര​​വൃ​​ത്തി​​ക​​ൾ ശ്ര​​ദ്ധേ​​യ​​വും അ​​നു​​ക​​ര​​ണീ​​യ​​വു​​മാ​​ണെ​​ന്നു മാ​​ർ തോ​​മ​​സ് ത​​റ​​യി​​ൽ പ​​റ​​ഞ്ഞു.

ഇ​​ട​​വ​​ക ദി​​നാ​​ഘോ​​ഷ​​ങ്ങ​​ളു​​ടെ ഭാ​​ഗ​​മാ​​യി ഇ​​ട​​വ​​ക​​യു​​ടെ എ​​ല്ലാ വാ​​ർ​​ഡു​​ക​​ളി​​ൽ​​നി​​ന്നും ഇ​​ട​​വ​​ക ദേ​​വാ​​ല​​യ​​ത്തി​​ലേ​​ക്കു വി​​ശ്വാ​​സ പ്ര​​ഘോ​​ഷ​​ണ റാ​​ലി ന​​ട​​ത്തി. തു​​ട​​ർ​​ന്ന് മാ​​ർ തോ​​മ​​സ് ത​​റ​​യി​​ൽ വി​​ശു​​ദ്ധ കു​​ർ​​ബാ​​ന​​യ​​ർ​​പ്പി​​ച്ചു.

You must be logged in to post a comment Login