ലെസ്ബിയനായിരുന്നവള്‍ ഇന്ന് പാപം ഏറ്റുപറഞ്ഞ് ക്രിസ്തുവിന്റെ വഴിയെ…

ലെസ്ബിയനായിരുന്നവള്‍ ഇന്ന് പാപം ഏറ്റുപറഞ്ഞ് ക്രിസ്തുവിന്റെ വഴിയെ…

എമിലി തോമസ് ഇന്ന് ഭാര്യയും സഭാവിശ്വാസിയുമാണ്. പക്ഷേ ജീവിതത്തിന്റെ തുടക്കകാലത്ത് അവള്‍ അങ്ങനെയായിരുന്നില്ല. പതിനഞ്ചാം വയസില്‍ ഒരു പെണ്‍കുട്ടിയുമായി അവള്‍ പ്രണയത്തിലായി. പിന്നീട് പതിനെട്ടാം വയസിലും പത്തൊന്‍പതിലും ഇരുപതാം വയസിലും അവള്‍ക്ക് മറ്റ് സ്ത്രീകളുമായി തന്നെ അഗാധമായ പ്രണയങ്ങളുണ്ടായിക്കൊണ്ടിരുന്നു. രണ്ടു മക്കളുള്ള സ്ത്രീയുമായിട്ട് വരെയുണ്ടായിരുന്നു ബന്ധം.

എന്നാല്‍ ഇരുപത്തിരണ്ടാം വയസില്‍ അവള്‍ ഒരു ബൈബിള്‍ ക്ലാസില്‍ പങ്കെടുത്തു. അത് എമിലിയുടെ രണ്ടാം ജന്മമായി. 1 കോറീ 6:11 എമിലിയുടെ ജീവിതത്തില്‍ പുതിയ വഴിത്തിരിവായി

ദൈവം നമ്മെ വിശുദ്ധിയിലേക്കാണ് വിളിച്ചിരിക്കുന്നത്. എമിലി ഓര്‍മ്മിപ്പിക്കുന്നു.

കഴിഞ്ഞ ആഴ്ച ഫേസ്ബുക്ക് വീഡിയോയിലൂടെയാണ് എമിലി തന്റെ ഭൂതകാലവും വര്‍ത്തമാനകാലവും വിവരിച്ചത്. ഒരുപാട് പേര്‍ എമിലിയുടെ മാനസാന്തരകഥ ഏറ്റെടുത്തുവെങ്കിലും ചില വിമര്‍ശനങ്ങളും ഉയരാതിരുന്നിട്ടില്ല. സ്വവര്‍ഗ്ഗരതിക്കാരുടെ വികാരങ്ങളെ എമിലി വ്രണപ്പെടുത്തിയെന്നാണ് ആ ആരോപണം.

You must be logged in to post a comment Login