ഭൂതോച്ചാടനം മൂന്നിരട്ടിയായിരിക്കുന്നതിന്റെ കാരണം അറിയാമോ?

ഭൂതോച്ചാടനം മൂന്നിരട്ടിയായിരിക്കുന്നതിന്റെ കാരണം അറിയാമോ?

റോം: ഭൂതോച്ചാടനത്തിനുള്ള അപേക്ഷകള്‍ ഇറ്റലിയില്‍ മൂന്നിരട്ടിയായി എന്ന് വാര്‍ത്തകള്‍. വത്തിക്കാന്‍ വൃന്ദങ്ങളെ ഉദ്ധരിച്ചുകൊണ്ടുള്ള റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. അരമില്യന്‍ അപേക്ഷകളാണ് കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ മാത്രമായി ഇവിടെ ലഭിച്ചിരിക്കുന്നത്. മുമ്പെന്നത്തെക്കാളുമേറെ ഭൂതോച്ചാടനം നടത്താനുള്ള അപേക്ഷകള്‍ വര്‍ദ്ധിച്ചിരിക്കുന്നതിന്റെ കാരണം അറിയാമോ?

ഭൂതോച്ചാടകര്‍ക്കായി നാലു ദിവസം നടത്തിയ മീറ്റിങ്ങില്‍ ഫാ. ബെനിഗ്നോ പലില്ലാ ചോദിച്ചു. ആളുകള്‍ ഒക്കള്‍ട്ട് വിദ്യകളില്‍ പരിശീലനം നേടുന്നത് വര്‍ദ്ധിച്ചിരിക്കുന്നതാണ് ഇതിനുള്ള പ്രധാന കാരണമായി ഇദ്ദേഹം പറയുന്നത്.

പുതിയ രണ്ട് ഭൂതോച്ചാടകര്‍ക്ക് പരിശീലനം താന്‍ നല്കിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ഭൂതോച്ചാടനം സ്വയം പഠിച്ച് പുറത്തിറങ്ങുന്ന ആള്‍ക്ക് തെറ്റുപറ്റാന്‍ സാധ്യതയുണ്ട്. വൈദികപരിശീലനത്തില്‍ ഇ്തരം കാര്യങ്ങളെക്കുറിച്ച് പഠിപ്പിക്കണം. ശരിയായ സുവിശേഷവല്‍ക്കരണവും ഇതിനാവശ്യമാണ്.

ഫ്രാന്‍സിസ് മാര്‍പാപ്പ തുടര്‍ച്ചയായി സാത്താന്‍ എന്ന യാഥാര്‍ത്ഥ്യത്തെക്കുറിച്ച് സംസാരിക്കുകയും സഭ അതിനെതിരെ പോരാടണമെന്ന് ഓര്‍മ്മിപ്പിക്കുകയും ചെയ്യുന്ന വ്യക്തിയാണ്.

 

You must be logged in to post a comment Login