മുന്‍ നയതന്ത്രപ്രതിനിധിയെ ചൈല്‍ഡ് പോര്‍ണോഗ്രഫി കേസില്‍ വിചാരണയ്ക്ക് വിധേയമാക്കാന്‍ വത്തിക്കാന്റെ ഉത്തരവ്

മുന്‍ നയതന്ത്രപ്രതിനിധിയെ ചൈല്‍ഡ് പോര്‍ണോഗ്രഫി കേസില്‍ വിചാരണയ്ക്ക് വിധേയമാക്കാന്‍ വത്തിക്കാന്റെ ഉത്തരവ്

വത്തിക്കാന്‍:മോണ്‍സിഞ്ഞോറും വത്തിക്കാന്റെ യുഎസ് എംബസിയിലെ മുന്‍ ഉപദേശകനുമായ കാര്‍ലോ ആല്‍ബെര്‍ട്ടോ കാപെല്ലയെ ചൈല്‍ഡ് പോര്‍ണോഗ്രഫി കേസില്‍ വിചാരണ ചെയ്യാന്‍ വത്തിക്കാന്‍ ഉത്തരവ് നല്കി. കുട്ടികളുടെ അശ്ലീലചിത്രങ്ങള്‍ കൈമാറുകയും കൈവശം വയ്ക്കുകയും ചെയ്തു എന്നതാണ് കാര്‍ലോയ്‌ക്കെതിരെയുള്ള ആരോപണം.

വിചാരണ ജൂണ്‍ 14 ന് ആരംഭിക്കും. ആദ്യവാദം കേള്‍ക്കല്‍ 22 ന് നടക്കും. ആരോപണവിധേയനായതിനെ തുടര്‍ന്ന് കഴിഞ്ഞ സെപ്തംബറിലാണ് വത്തിക്കാന്‍ വാഷിംങ്ടണില്‍നിന്ന് ഇദ്ദേഹത്തെ മടക്കിവിളിച്ചത്.

 

You must be logged in to post a comment Login