സ്വവര്‍ഗ്ഗരതി സ്വഭാവികമായ പ്രതിഭാസമാണോ.. സഹജമായ വാസനയാണോ..പലതരം അഭിപ്രായങ്ങള്‍ ഉയര്‍ന്നുവന്നിട്ടുണ്ട്. അത്തരം പ്രവണതയുള്ളവര്ക്ക അതില്‍ നിന്ന് മോചനം സാധ്യമല്ല എന്ന മട്ടിലുള്ള പ്രചരണങ്ങളും ഉണ്ട്.
എന്നാല്‍ ദൈവത്തിലേക്ക് തിരിഞ്ഞാല്‍ അത്തരം കടുംകെട്ടുകളില് നിന്നും മോചനം സാധ്യമാണ് എന്നാണ് യുകെയില്‍ നിന്നുള്ള ഈ ഡോക്യുമെന്ററി പറയുന്നത്. പതിനഞ്ച് പുരുഷന്മാരും സ്ത്രീകളും തങ്ങളുടെ സ്വവര്ഗ്ഗപ്രവണതയില് നിന്ന് പുറത്തുവന്ന സാക്ഷ്യമാണ് ക്രിസ്ത്യന്‍ മിനിസ്ട്രി തയ്യാറാക്കിയിരിക്കുന്ന ഈ ഡോക്യുമെന്ററി പറയുന്നത്. വോയ്സ് ഓഫ് ദ സൈലന്സഡ്. എക്സ്പേര്‍ട്സ്, എവിഡന്‍സസ് ആന്റ് ഐഡിയോളജിസ് എന്നാണ് പേര്.
നിരവധി ഭാഷകളില്‍ പുറത്തിറങ്ങിയിട്ടുള്ള ഈ ഡോക്യുമെന്ററിയുടെ ഡിവിഡി ഓണ്‍ലൈനിലാണ് ആദ്യം റീലീസ് ചെയ്തത്. യൂറോപ്പിലും യുഎസിലുമുള്ള 15 സ്ത്രീപുരുഷന്മാര് തങ്ങളുടെ വ്യക്തിപരമായ അനുഭവങ്ങളും തങ്ങള്‍ എന്തുകൊണ്ട് സ്വവര്‍ഗ്ഗരതിയില്‍ നിന്ന് പുറത്തുവന്നു എന്നതും വിശദീകരിക്കുന്നത് വ്യത്യസ്തമായ അനുഭവമാണ്.
You must be logged in to post a comment Login