ഭൂതബാധിതയായ സ്ത്രീയിലൂടെ സാത്താന്‍ ലിറ്റര്‍ജിയെക്കുറിച്ച് സംസാരിച്ചപ്പോള്‍.. ഭൂതോച്ചാടകനായ വൈദികന്‍ അനുഭവം പങ്കുവയ്ക്കുന്നു

ഭൂതബാധിതയായ സ്ത്രീയിലൂടെ സാത്താന്‍ ലിറ്റര്‍ജിയെക്കുറിച്ച് സംസാരിച്ചപ്പോള്‍.. ഭൂതോച്ചാടകനായ വൈദികന്‍ അനുഭവം പങ്കുവയ്ക്കുന്നു

അഞ്ചുവര്‍ഷം സാത്താന്‍ നിരന്തരമായി പീഡിപ്പിച്ച സ്ത്രീയാണ് മരിയ. വിവാഹിതയും മൂന്നുകുട്ടികളുടെ മാതാവുമാണ് അവള്‍. മരിയയുടെ ആത്മാവിനെയും ശരീരത്തെയും സാത്താന്‍ നിരന്തരം പീഡിപ്പിച്ചുകൊണ്ടിരുന്നു. പതിനെട്ടു വര്‍ഷമായി ഭൂതോച്ചാടന മിനിസ്ട്രിയില്‍ ഏര്‍പ്പെട്ടുകൊണ്ടിിരിക്കുന്ന തന്നെ സംബന്ധിച്ച് ഏറ്റവും അവിസ്മരണീയമായ അനുഭവമായിരുന്നു മരിയയുടെ ഭൂതോച്ചാടനം എന്ന് ഫാ ബെനിഗ്നോ പറയുന്നു.

അവളിലൂടെ സാത്താന്‍ ലിറ്റര്‍ജിയെക്കുറിച്ച് പറഞ്ഞുകേട്ടപ്പോള്‍ താന്‍ ഞെട്ടിപ്പോയി എന്നാണ് അച്ചന്‍ ഒരു അഭിമുഖത്തില്‍ വ്യക്തമാക്കിയത്. ഭര്‍ത്താവിനോടും മക്കളോടും അവള്‍ക്ക് തീര്‍ത്താല്‍ തീരാത്ത പകയായിരുന്നു. വിശുദ്ധ കുര്‍ബാന അര്‍പ്പിക്കുന്ന വൈദികനോടും അതില്‍ പങ്കെടുക്കുന്ന വിശ്വാസികളോടും അവള്‍ക്ക് വെറുപ്പായിരുന്നു. ശാരീരികമായി അവള്‍ ഏറെ വേദനകള്‍ അനുഭവിക്കുന്നുമുണ്ടായിരുന്നു.

ഏറെ പണിപ്പെട്ടാണ് അവളെ സാത്താന്‍ ബാധയില്‍ നിന്ന് ഒഴിവാക്കാന്‍ കഴിഞ്ഞത് എന്നും അച്ചന്‍ വ്യക്തമാക്കി.

You must be logged in to post a comment Login