ഇ​ടു​ക്കി രൂ​പ​ത​യി​ലെ മു​ഴു​വ​ൻ വൈ​ദി​ക​രും നേത്രദാനത്തിന്

ഇ​ടു​ക്കി രൂ​പ​ത​യി​ലെ മു​ഴു​വ​ൻ വൈ​ദി​ക​രും  നേത്രദാനത്തിന്

ചെ​റു​തോ​ണി: ഇ​ടു​ക്കി രൂ​പ​ത​യി​ലെ മു​ഴു​വ​ൻ വൈ​ദി​ക​രും മ​ര​ണ​ശേ​ഷം ത​ങ്ങ​ളു​ടെ ക​ണ്ണു​ക​ൾ ദാ​നം​ചെ​യ്യു​ന്ന​തി​ന്  സ​മ്മ​തം പ്ര​ഖ്യാ​പി​ച്ചു. രൂ​പ​താ​ധ്യ​ക്ഷ​ൻ മാ​ർ മാ​ത്യു ആ​നി​ക്കു​ഴി​ക്കാ​ട്ടി​ലി​ന്‍റെ പിറന്നാളിനോട് അനുബന്ധിച്ച് അ​ടി​മാ​ലി ആ​ത്മ​ജ്യോ​തി പാ​സ്റ്റ​റ​ൽ സെ​ന്‍റ​റി​ൽ ചേ​ർ​ന്ന സ​മ്മേ​ള​ന​ത്തി​ലാ​ണ് രൂ​പ​താ​ധ്യ​ക്ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള വൈ​ദി​ക​കൂ​ട്ടാ​യ്മ നേത്രദാ​നം പ്ര​ഖ്യാ​പി​ച്ച​ത്.

രൂ​പ​താ സാ​മൂ​ഹ്യ ക്ഷേ​മ​വി​ഭാ​ഗ​മാ​യ ഹൈ​റേ​ഞ്ച് ഡെ​വ​ല​പ്മെ​ന്‍റ് സൊ​സൈ​റ്റി അ​ങ്ക​മാ​ലി ലി​റ്റി​ൽ ഫ്ള​വ​ർ, മു​രി​ക്കാ​ശേ​രി അ​ൽ​ഫോ​ൻ​സ എ​ന്നീ ആ​ശു​പ​ത്രി​ക​ളു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ പ്ര​വ​ർ​ത്തി​ച്ചു​വ​രു​ന്ന അ​ഞ്ജ​നം നേ​ത്ര​ദാ​ന പ​ദ്ധ​തി​യു​ടെ കീ​ഴി​ൽ നേ​ത്ര​ദാ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ക്കു​ന്നു​ണ്ട്.  നേ​ത്ര​ദാ​നം പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​ന് ബി​ഷ​പ്പ് ഇ​ട​യ​ലേ​ഖ​നം എ​ഴു​തി​യി​രു​ന്നു. അ​തി​ന്‍റെ തു​ട​ർ​ച്ച​യാ​യാ​ണ് ഇ​പ്പോ​ൾ വൈ​ദി​ക​സ​മൂ​ഹം ഈ ​തീ​രു​മാ​നം പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്ന​ത്.

വൈ​ദി​ക​ർ ആ​രെ​ങ്കി​ലും മ​രി​ക്കു​ന്പോ​ൾ വൈ​ദി​ക​സ​മി​തി നേ​ത്ര​ദാ​ന​ത്തി​നു​ള്ള ക്ര​മീ​ക​ര​ണ​ങ്ങ​ൾ ചെ​യ്യു​മെ​ന്ന് രൂ​പ​താ വി​കാ​രി ജ​ന​റാ​ൾ മോ​ണ്‍. ജോ​സ് പ്ലാ​ച്ചി​ക്ക​ൽ, ചാ​ൻ​സ​ല​ർ ഫാ. ​ജോ​സ​ഫ് കൊ​ച്ചു​കു​ന്നേ​ൽ, പ്രൊ​ക്കു​റേ​റ്റ​ർ ഫാ. ​ജോ​ർ​ജ് കു​ഴി​പ്പി​ള്ളി​ൽ, ഹൈ​റേ​ഞ്ച് ഡെ​വ​ല​പ്മെ​ന്‍റ് സൊ​സൈ​റ്റി ഡ​യ​റ​ക്ട​ർ ഫാ. ​സെ​ബാ​സ്റ്റ്യ​ൻ കൊ​ച്ചു​പു​ര​യ്ക്ക​ൽ, ഡി​എ​ഫ്സി രൂ​പ​ത ഡ​യ​റ​ക്ട​ർ ഫാ. ​കു​ര്യാ​ക്കോ​സ് കാ​ര​ക്കാ​ട്ട് എ​ന്നി​വ​ർ അ​റി​യി​ച്ചു.

You must be logged in to post a comment Login