നാ​ളെ ക്രൈ​സ്ത​വ ദേ​വാ​ല​യ​ങ്ങ​ളി​ൽ എഴുത്തിനിരുത്ത്

നാ​ളെ ക്രൈ​സ്ത​വ ദേ​വാ​ല​യ​ങ്ങ​ളി​ൽ എഴുത്തിനിരുത്ത്

കോട്ടയം: പന്തക്കുസ്താ ദിനമായ നാളെ വിവിധ ക്രൈസ്തവ ദേവാലയങ്ങളിൽ എഴുത്തിനിരുത്ത് നടത്തും. ഇതിനുള്ള ക്രമീകരണങ്ങൾ പൂർത്തിയായി. വിശുദ്ധ കുർബാനയ്ക്കു ശേഷം വൈദികരുടെ നേതൃത്വത്തിലാണ് എഴുത്തിനിരുത്ത് നടത്തുന്നത്.

യേശുക്രിസ്തുവിന്‍റെ സ്വർഗാരോഹണത്തിനുശേഷം പ്രാർഥനയ്ക്കായി സംഗമിച്ചിരുന്ന ശിഷ്യൻമാരുടെ മേൽ പരിശുദ്ധാത്മാവ് ആവസിച്ച ദിനമാണ് പന്തക്കുസ്താദിനം. അറിവ് പരിശുദ്ധാത്മാവിന്‍റെ ദാനമാണെന്നു സഭ പഠിപ്പിക്കുന്നു. അതുകൊണ്ടാണ് പന്തക്കുസ്താദിനം ക്രൈസ്തവർ കുട്ടികളെ അറിവിന്‍റെ ലോകത്തേക്ക് ആനയിക്കാനുള്ള ദിനമായി ആഘോഷിക്കുന്നത്. പന്തക്കുസ്തദിനത്തോടനുബന്ധിച്ചു ദേവാലയങ്ങളിൽ പ്രത്യേക പ്രാർഥനകളും ശുശ്രൂഷകളും നടക്കും.

You must be logged in to post a comment Login