വിശുദ്ധ മേരി മഗ്ദലനയുടെ മുഖം പുന:നിര്‍മ്മിച്ചപ്പോള്‍…

വിശുദ്ധ മേരി മഗ്ദലനയുടെ മുഖം പുന:നിര്‍മ്മിച്ചപ്പോള്‍…

വിശുദ്ധ മേരി മഗ്ദനലയുടെ മുഖം പുന:നിര്‍മ്മിച്ചതായി അവകാശപ്പെട്ടുകൊണ്ട് ഒരു സംഘം ഗവേഷകര്‍ രംഗത്തെത്തിയിരിക്കുന്നു. തിരുശേഷിപ്പായ തലയോട്ടിയെ ആസ്പദമാക്കിയാണ് പുതിയ സൃഷ്ടി നടത്തിയിരിക്കുന്നത്. ഫ്രാന്‍സിലെ ഗവേഷകസംഘമാണ് ഇതിന് പിന്നിലുള്ളത്.

തലയോട്ടിയുടെ അഞ്ഞൂറിലേറെ ചിത്രങ്ങള്‍ ടീം എടുത്തു. പിന്നീട് അവയെ മോഡേണ്‍ ഫോറന്‍സിക് റീകണ്‍സ്ട്രക്ഷന്‍ ടെക്‌നിക്ക് വച്ച് പുന: നിര്‍മ്മിക്കുകയായിരുന്നു. മസിലുകളും ടിഷ്യൂക്കളും ഇതനുസരിച്ച് പുനരവതരണം നടത്തി. കണ്ണ്, മൂക്ക്, വായ്, മുഖം എല്ലാം തലയോട്ടിയുടെ രൂപത്തിന് അനുസരിച്ചാണ് സൃഷ്ടിച്ചിരിക്കുന്നതെന്ന് ഗവേഷകര്‍ അവകാശപ്പെടുന്നു.

എങ്കിലും ഇതിന് പിന്നില്‍ കുറെ സംശയങ്ങളും ഉണ്ട്. മേരി മഗ്ദലനയുടെ തിരുശേഷിപ്പ് സൂക്ഷിച്ചിരിക്കുന്നത് ഫ്രാന്‍സില്‍ തന്നെയാണ്. പാരമ്പര്യമനുസരിച്ച് ഫ്രാന്‍സില്‍ വച്ചാണ് മേരി മഗ്ദലന മരണമടഞ്ഞിരിക്കുന്നത്. എന്നാല്‍ മറ്റൊരു പാരമ്പര്യമനുസരിച്ച് മേരി എഫേസൂസില്‍ വച്ചാണ് മരിച്ചിരിക്കുന്നത് എന്നാണ്.

യഥാര്‍ത്ഥത്തിലുള്ള തലയോട്ടിയെ ആസ്പദമാക്കിയാണോ പുന:സൃഷ്ടി നടത്തിയിരിക്കുന്നത് എന്ന സംശയം ഇതുകൊണ്ടാണ് ഉണ്ടായിരിക്കുന്നത്.

You must be logged in to post a comment Login