ഫ്രാന്‍സിസ്‌ക്കന്‍ യൂണിവേഴ്‌സിറ്റിയുടെ പരസ്യം തള്ളിക്കളഞ്ഞതിന് ഫേസ് ബുക്ക് മാപ്പ് പറഞ്ഞു,പിന്നെ സംഭവിച്ചത്..

ഫ്രാന്‍സിസ്‌ക്കന്‍ യൂണിവേഴ്‌സിറ്റിയുടെ പരസ്യം തള്ളിക്കളഞ്ഞതിന് ഫേസ് ബുക്ക് മാപ്പ് പറഞ്ഞു,പിന്നെ സംഭവിച്ചത്..

ഒഹിയോ:സ്റ്റൂബെന്‍വില്ലിയിലെ ഫ്രാന്‍സിസ്‌ക്കന്‍ യൂണിവേഴ്‌സിറ്റി നല്കിയ തിയോളജി പരസ്യം തള്ളിക്കളഞ്ഞ ഫേസ്ബുക്ക് പിന്നീട് അതിന് മാപ്പ് പറഞ്ഞു. നിങ്ങള്‍ നല്കിയ ഇമേജ്, വീഡിയോകളില്‍ ഞെട്ടലുളവാക്കുന്നതോ സെന്‍സേഷനലോ അക്രമാസക്തമായതോ ആയ ഒന്നുമില്ലെന്നായിരുന്നു ഫേസ്ബുക്കിന്റെ കുറ്റസമ്മതം എന്ന് സ്റ്റുബൈന്‍വില്ലിയിലെ ഫ്രാന്‍സിസ്‌ക്കന്‍ യൂണിവേഴ്‌സിറ്റിയുടെ കമ്മ്യൂണിക്കേഷന്‍ ഡയറക്ടര്‍ ടോം ക്രൗ പറഞ്ഞു.

പന്ത്രണ്ടാം നൂറ്റാണ്ട് മുതല്‍ ഉപയോഗിച്ചുവരുന്ന സാന്‍ ഡാമിയാനോ കുരിശായിരുന്നു യൂണിവേഴ്‌സിറ്റിയിലെ തിയോളജി, കാറ്റക്കെറ്റിസ്റ്റ്, ഇവാഞ്ചലൈസേഷന്‍ എന്നിവയ്ക്കുവേണ്ടിയുള്ള മാസ്റ്റേഴ്‌സ് പ്രോഗ്രാമിന്റെ പരസ്യത്തിന് വേണ്ടി ഉപയോഗിച്ചിരുന്നത്. തങ്ങളുടെ പരസ്യ നയത്തിന് വിരുദ്ധമായ യാതൊന്നും ഈ ഇമേജില്‍ ഇല്ലെന്നും തെറ്റുപറ്റിയതില്‍ ഖേദിക്കുന്നുവെന്നും പരസ്യം അംഗീകരിക്കുന്നുവെന്നും ഫേസ്ബുക്ക് പിന്നീട് അറിയിക്കുകയായിരുന്നു.

You must be logged in to post a comment Login