ദിവ്യകാരുണ്യം സ്വീകരിക്കുമ്പോള്‍ സംഭവിക്കുന്നത് എന്താണെന്ന് അറിയാമോ?

ദിവ്യകാരുണ്യം സ്വീകരിക്കുമ്പോള്‍ സംഭവിക്കുന്നത് എന്താണെന്ന് അറിയാമോ?

ദിവ്യകാരുണ്യം എന്താണെന്ന് നമുക്കറിയാം. എന്നാല്‍ ദിവ്യകാരുണ്യസ്വീകരണത്തിലൂടെ നമുക്കെന്താണ് സംഭവിക്കുന്നത് എന്ന കാര്യത്തില്‍ പലര്‍ക്കും വേണ്ടത്ര അറിവുണ്ടായിരിക്കുകയില്ല. ഇതാ ദിവ്യകാരുണ്യത്തെക്കുറിച്ചുള്ള ചില അറിവുകള്‍

1 ക്രിസ്തുവുമായുള്ള ഐക്യം

ക്രിസ്തുവിനെ പോലെ ആയിത്തീരാനുള്ളതാണ് ക്രിസ്തീയ ജീവിതം. ദിവ്യകാരുണ്യസ്വീകരണത്തിലൂടെ നാം ക്രിസ്തുവുമായി ഒരുമിച്ചുചേരുകയാണ്. ക്രിസ്തുവുമായി നാം ഒരുമിച്ചുചേരുകയാണ് ഓരോ ദിവ്യകാരുണ്യത്തിലൂടെയും ചെയ്യുന്നത്.

2 ലഘുപാപങ്ങള്‍ ഇല്ലാതായിത്തീരുന്നു

ദിവ്യകാരുണ്യം നമ്മുടെ ലഘുപാപങ്ങളെ നശിപ്പിക്കുന്നു. ക്രിസ്തുവുമായുള്ള ഐക്യത്തിലൂടെ നാം ഒന്നായിത്തീരുമ്പോള്‍ സംഭവിക്കുന്നത് നമ്മുടെ ലഘുപാപങ്ങള്‍ പലതും എരിഞ്ഞുതീരുന്നതായിട്ടാണ്

3 മാരകപാപങ്ങളില്‍ വീഴാതെ സംരക്ഷിക്കുന്നു

ലഘുപാപങ്ങളെ ദൂരെയകറ്റി നമ്മെ സംരക്ഷിക്കുന്നതുപോലെ തന്നെ ദിവ്യകാരുണ്യസ്വീകരണം നമ്മെ മാരകപാപങ്ങളില്‍ നിന്നും അകറ്റുന്നു. ഉള്ളിലുള്ള ഈശോയുടെ സാന്നിധ്യം മാരകപാപങ്ങളില്‍ നിന്ന് നമ്മെ മാറ്റിനിര്‍ത്തുന്നു

4 ക്രിസ്തുവുമായുള്ള വ്യക്തിപരമായ ബന്ധം സ്ഥാപിക്കപ്പെടുന്നു

ക്രിസ്തുവുമായുള്ള വ്യക്തിപരമായ ബന്ധം ഓരോ ക്രിസ്ത്യാനിക്കും അത്യാവശ്യമാണ്. പലരും ഇക്കാര്യം പറഞ്ഞിട്ടുമുണ്ട്. ക്രിസ്തുവുമായുള്ള നമ്മുടെ ഐക്യപ്പെടലിനും വ്യക്തിപരമായ ബന്ധം സ്ഥാപിക്കലിനും ഏറെ അനിവാര്യമാണ് ദിവ്യകാരുണ്യസ്വീകരണം. ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പ ഇത്തരമൊരു ബന്ധത്തെക്കുറിച്ച് പരാമര്‍ശിച്ചിട്ടുണ്ട്.

5 ജീവദായകം
ദിവ്യകാരുണ്യസ്വീകരണത്തിലൂടെ നാം കൃപയുടെ ജീവിതമാണ് സ്വന്തമാക്കുന്നത്.

6 നമ്മെ അനുകമ്പയുള്ളവരാക്കിമാറ്റുന്നു

ക്രിസ്തുവിന്റെ തിരുശരീരരക്തങ്ങള്‍ സ്വീകരിക്കുന്നതിലൂടെ നാം നമ്മുടെ സഹോദരങ്ങളെ തിരിച്ചറിയുന്നുഎന്ന് വിശുദ്ധ ജോണ്‍ ക്രിസോസ്റ്റം പറയുന്നു. അതായത് നാം മറ്റുള്ളവരോട് അനുകമ്പയുള്ളവരായി മാറുന്നു എന്നാണ് അതിന്റെ അര്‍ത്ഥം

7 സ്വര്‍ഗ്ഗത്തിന്റെ മുന്നാസ്വാദനം

ദൈവവുമായി സ്വര്‍ഗ്ഗത്തില്‍ ഒന്നായിത്തീരുന്നതിന് മുമ്പുള്ള സ്വര്‍ഗ്ഗത്തിന്റെ മുന്നാസ്വാദനമാണ് ഓരോ ദിവ്യകാരുണ്യസ്വീകരണവും

8 സമാധാനം നല്കുന്നു

2005 ല്‍ ദിവ്യകാരുണ്യത്തെക്കുറിച്ച് നടന്ന സിനഡ് ചര്‍ച്ച ചെയ്തത് ദിവ്യകാരുണ്യസ്വീകരണം യുദ്ധബാധിത പ്രദേശങ്ങളിലുള്ള ജനങ്ങളുടെ മാനസികനിലവാരങ്ങളില്‍ എങ്ങനെ സമാധാനം നല്കി എന്നതായിരുന്നു. തീര്‍ച്ചയായും ദിവ്യകാരുണ്യം സമാധാനമാണ് നമുക്ക് നല്കുന്നത്.

9 ദിവ്യകാരുണ്യകേന്ദ്രീകൃതമായ ജീവിതം നയിക്കാനുള്ള പ്രേരണ

ദിവ്യകാരുണ്യത്തിന്റെ സ്വഭാവികമായ പ്രകൃതം നാം മനസ്സിലാക്കുകയാണെങ്കില്‍ നമ്മുടെ ജീവിതം തീര്‍ച്ചയായും ദിവ്യകാരുണ്യകേന്ദ്രീകൃതമായ ജീവിതം നയിക്കാന്‍ നമ്മെ പ്രേരിപ്പിക്കും.

 

You must be logged in to post a comment Login