കുടുംബത്തിന്റെ അടിസ്ഥാനം പരസ്പരമുള്ള സ്‌നേഹവും വിശ്വാസവും

കുടുംബത്തിന്റെ അടിസ്ഥാനം പരസ്പരമുള്ള സ്‌നേഹവും വിശ്വാസവും

കൊച്ചി: കുടുംബത്തിന്റെ അടിസ്ഥാനം പരസ്പരമുള്ള സ്‌നേഹവും വിശ്വാസവുമാണെന്ന് വരാപ്പുഴ അതിരൂപത ഫാമിലി അപ്പസ്തലേറ്റ് ഡയറക്ടര്‍ ഫാ.അലോഷ്യസ് തൈപ്പറമ്പില്‍ . ചാവറ കള്‍ച്ചറല്‍ സെന്ററിന്റെയും ചാവറ ഫാമിലി വെല്‍ഫെയര്‍ സെന്ററിന്റെയും സംയുക്താഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ലോക കുടുംബദിനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

കുടുംബങ്ങള്‍ വെല്ലുവിളികളിലൂടെ കടന്നു പോകുന്ന കാലഘട്ടമാണിത്. ചെറിയ ചെറിയ പ്രശ്‌നങ്ങളുടെ പേരില്‍, എളിമപ്പെടുവാന്‍ സാധിക്കാത്ത അവസ്ഥയാണിന്ന്. അതിന് കാരണം കുടുംബത്തില്‍ നിന്നും ദൈവസാന്നിദ്ധ്യം നഷ്ടപ്പെട്ടു പോകുന്നുവെന്നതാണെന്നും അദ്ദേഹം  പറഞ്ഞു.

കാലത്തിന്റെ ഒഴുക്കില്‍ കുടുംബജീവിതത്തിന്റെ തിരഞ്ഞെടുപ്പിന്റെ മുന്‍ഗണനയും സമവാക്യങ്ങളും മാറുന്നുവെന്നും ജീവിതമൂല്യങ്ങള്‍ സംരക്ഷിക്കപ്പെടേണ്ടതും കൈമാറ്റം ചെയ്യപ്പെടേണ്ടതും കുടുംബത്തിലൂടെയാണെന്നും മുഖ്യപ്രഭാഷണം നടത്തിയ പ്രൊഫ.കൊച്ചുറാണി ജോസഫ് അഭിപ്രായപ്പെട്ടു.

ചാവറ കള്‍ച്ചറല്‍ സെന്റര്‍ ഡയറക്ടര്‍ ഫാ.റോബി കണ്ണന്‍ചിറ സി.എം.ഐ. അധ്യക്ഷത വഹിച്ചു. ഫാ.ജോസ് തച്ചില്‍, സാബു ജോസ്, ജോണ്‍സണ്‍ എബ്രഹാം തുടങ്ങിയവര്‍ പ്രസംഗിച്ചു.സ്ത്രീരത്‌നം ഫാമിലി ഫോട്ടോ മത്സരത്തിന്റെ വിജയികളുടെ സമ്മാനദാനവും കുടുംബങ്ങളെ ആദരിക്കലും ഫാ.ജോസ് തച്ചില്‍ നിര്‍വഹിച്ചു.

You must be logged in to post a comment Login