കുടുംബങ്ങള്‍ ഐക്യത്തിലേക്ക് വിളിക്കപ്പെട്ടിരിക്കുന്നു: ഫ്രാന്‍സിസ് മാര്‍പാപ്പ

കുടുംബങ്ങള്‍ ഐക്യത്തിലേക്ക് വിളിക്കപ്പെട്ടിരിക്കുന്നു: ഫ്രാന്‍സിസ് മാര്‍പാപ്പ

വത്തിക്കാന്‍: വിവാഹമോചനവും വേര്‍പിരിയലും സാധാരണമാണെങ്കിലും കുടുംബങ്ങള്‍ ഐക്യത്തിലേക്കാണ് വിളിക്കപ്പെട്ടിരിക്കുന്നത് എന്ന ഫ്രാന്‍സിസ് മാര്‍പാപ്പ. ജീവിതത്തിലെ പ്രതിസന്ധികളിലും പ്രയാസങ്ങളിലും ആളുകള്‍ ഓര്‍മ്മിക്കേണ്ടത് ഐക്യത്തില്‍ ജീവിക്കുന്ന ദമ്പതികളെയാണ്. വിശ്വസ്തതയോടെ ജീവിക്കുന്ന ദമ്പതികളെയാണ്. ഇന്നലെത്തെ പൊതുദര്‍ശന വേളയില്‍ സംസാരിക്കുകയായിരുന്നു പാപ്പ.

ഞാന്‍ എല്ലാവരെയും ആദരിക്കുന്നു, നമുക്കെല്ലാവരെയും ആദരിക്കണം. നമ്മുടെ ആദര്‍ശം വിവാഹമോചനമല്ല വേര്‍പിരിയലല്ല, കുടുംബങ്ങളുടെ നാശമല്ല, നമ്മുടെ ആദര്‍ശം കുടുംബങ്ങളുടെ ഐക്യമാണ്. ഡബ്ലിനിലെ ലോക കുടുംബസംഗമത്തില്‍ പങ്കെടുത്ത അനുഭവങ്ങളും അവിടെ ദമ്പതികള്‍ പങ്കുവച്ച കാര്യങ്ങളും പാപ്പ അനുസ്മരിച്ചു.

അവരുടെ അനുഭവങ്ങള്‍ നമ്മോട് പറയുന്നത് വിവാഹം എന്നത് ദൈവത്തിന്റെ പ്രത്യേകമായ ദാനമാണ് എന്നാണ്, ഓരോ ദിവസവും അത് പരിപോഷിപ്പിക്കേണ്ടതാണ്. കുടുംബം എന്നത് ഗാര്‍ഹിക സഭയാണ്. ലോകത്തിന് ആവശ്യം സ്‌നേഹത്തിന്റെ വിപ്ലവമാണ്, കരുണയുടെ വിപ്ലവമാണ്. ആ വിപ്ലവം ആരംഭിക്കേണ്ടത് കുടുംബങ്ങളുടെ ഹൃദയങ്ങളില്‍ നിന്നാണ്. പാപ്പ പറഞ്ഞു.

You must be logged in to post a comment Login