ഇനി മുതല്‍ ഫരീദാബാദ് രൂപതയ്ക്ക് സ്വന്തം സെമിത്തേരി

ഇനി മുതല്‍ ഫരീദാബാദ് രൂപതയ്ക്ക് സ്വന്തം സെമിത്തേരി

ന്യൂഡൽഹി: 2012 ൽ സ്ഥാപിതമായ ഫരീദാബാദ് രൂപതയിലെ വിശ്വാസികൾക്ക് സ്വന്തമായ ഒരു സെമിത്തേരി എന്ന സ്വപ്നം യാഥാർഥ്യമായി.  രൂപതാധ്യക്ഷൻ മാർ കുര്യാക്കോസ് ഭരണികുളങ്ങരയുടെ കാർമികത്വത്തിൽ നടന്ന തിരുക്കർമങ്ങൾക്ക് വികാരി ജനറാൾ മോണ്‍. ജോസ് ഇടശേരി, സാഞ്ചോപുരം എക്സിക്യൂട്ടീവ് ഡയറക്ടർ ഫാ. മാത്യു തൂമുള്ളിൽ എന്നിവർ സഹകാർമികരായി.

രൂപത സ്ഥാപനമായ സാൻജോപുരം ചിൽഡ്രൻസ് വില്ലേജിനോടനുബന്ധിച്ചു പ്രത്യേകം തയാറാക്കിയിട്ടുള്ള സ്ഥലത്താണ് സെമിത്തേരി . ഇതോടെഒന്നര ലക്ഷത്തോളം വിശ്വാസികളുള്ള സീറോ മലബാർ രൂപതയിൽ പ്രവാസികളായ വിശ്വാസികളുടെ അജപാലന ശുശ്രൂഷയുടെ ഭാഗമായാണ് അവരുടെ മരണാന്തര ക്രിയകൾക്കു സൗകര്യം ഒരുക്കിയിരിക്കുന്നത്.

You must be logged in to post a comment Login