ക​​ർ​​ഷ​​ക​​സം​​ഘ​​ട​​ന​​ക​​ളു​​ടെ ദേശീയ പ്ര​​ക്ഷോ​​ഭ​​ത്തി​​ന് ഇ​​ൻ​​ഫാം പി​​ന്തു​​ണ ​ന​​ൽ​​കും​​

ക​​ർ​​ഷ​​ക​​സം​​ഘ​​ട​​ന​​ക​​ളു​​ടെ ദേശീയ പ്ര​​ക്ഷോ​​ഭ​​ത്തി​​ന് ഇ​​ൻ​​ഫാം പി​​ന്തു​​ണ ​ന​​ൽ​​കും​​

കോട്ടയം: കർഷക ആത്മഹത്യകൾ പെരുകുന്പോഴും നടപടികളെടുക്കാത്ത കേന്ദ്രസർക്കാരിനെതിരായ കർഷകസംഘടനകളുടെ ദേശീയ പ്രക്ഷോഭത്തിന് ഇൻഫാം പിന്തുണ നൽകുമെന്നു ദേശീയ ജനറൽ സെക്രട്ടറി ഷെവലിയർ വി.സി. സെബാസ്റ്റ്യൻ.

കാർഷികോല്പന്നങ്ങൾക്ക് ഉല്പാദനച്ചെലവും അതിന്‍റെ 50 ശതമാനവും ചേർത്തു സംഭരണവില നൽകുക, കടക്കെണിയിലായ കർഷകരുടെ വായ്പ എഴുതിത്തള്ളുക, പലിശരഹിത കാർഷികവായ്പകൾ ലഭ്യമാക്കുക, കന്നുകാലികളെ വിൽക്കുന്നത് നിരോധിച്ച വിജ്ഞാപനം റദ്ദാക്കുക, തൊഴിലുറപ്പ് പദ്ധതിയെ കാർഷികമേഖലയുമായി ബന്ധിപ്പിക്കുക, 60 വയസിനു മുകളിലുള്ള കർഷകർക്ക് 10,000 രൂപ മാസപെൻഷൻ ഉറപ്പാക്കുക, കർഷകവിരുദ്ധ രാജ്യാന്തര കരാറുകളിൽനിന്നു പിന്മാറുക, ബാങ്കുകളുടെ ചൂഷണം അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങളാണു കേന്ദ്രസർക്കാരിനു മുന്പിൽ ഇൻഫാം സമർപ്പിച്ചിരിക്കുന്നത്.

ജിഎസ്ടി നടപ്പാക്കിയത് റബറുൾപ്പെടെയുള്ള കാർഷികമേഖലയിൽ പ്രതിസന്ധി സൃഷ്ടിക്കുമെന്നു സെബാസ്റ്റ്യൻ പറഞ്ഞു.

You must be logged in to post a comment Login