വൈദികന്റെ കൊലപാതകം, പട്ടാളക്കാര്‍ കുറ്റക്കാര്‍

വൈദികന്റെ കൊലപാതകം, പട്ടാളക്കാര്‍ കുറ്റക്കാര്‍

മനില: ഫാ. ഫൗസ്റ്റോ ടെന്റോറിയോയെ കൊന്ന കുറ്റത്തിന് രണ്ട് മിലിട്ടറി ഉദ്യോഗസ്ഥര്‍ ഉള്‍പ്പടെ അനേകരെ കുറ്റവാളികളാക്കി ഫിലിപ്പൈന്‍സ് നീതിന്യായവകുപ്പ് ഉത്തരവിറക്കി. 2011 ല്‍ മിഡാനോയില്‍ വച്ചായിരുന്നു ഇറ്റാലിയന്‍ വൈദികനായ ഫൗസ്റ്റോയെ വെടിവച്ചുകൊലപെടുത്തിയത്. ദേവാലയമുറ്റത്തുവച്ചായിരുന്നു കൊലപാതകം .

1978 മുതല്‍ ആദിവാസികള്‍ക്കിടയില്‍ സേവനം ചെയ്തുവരികയായിരുന്നു പൊന്തിഫിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഫോറിന്‍ മിഷന്‍സ് സഭാംഗമായ വൈദികന്‍. ലെഫ്റ്റനന്റ് കേണല്‍ ജോവന്‍ ഗോണ്‍സാല്‍വസ്, മേജര്‍ മാര്‍ക്ക് എന്നിവരെയാണ് കുറ്റക്കാരായി കണ്ടെത്തിയിരിക്കുന്നത്.

ബിഷപ് ജോസ് കോളിന്‍ വാര്‍ത്തയെ സ്വാഗതം ചെയ്തു. അച്ചന്‌റെ കൊലപാതകത്തിന്റെ യഥാര്‍ത്ഥ പ്രതികളെ കണ്ടെത്തുന്നതിനായി വിശ്വാസിസമൂഹം പ്രാര്‍ത്ഥനയിലായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

You must be logged in to post a comment Login