വിശുദ്ധ കുര്‍ബാന അര്‍പ്പിച്ചു, വൈദികനെ ആയുധധാരികള്‍ വെടിവച്ചു കൊന്നു- രക്തം പുരണ്ട ആ ഓര്‍മ്മയ്ക്ക് പത്തു വയസ്

വിശുദ്ധ കുര്‍ബാന അര്‍പ്പിച്ചു, വൈദികനെ ആയുധധാരികള്‍ വെടിവച്ചു കൊന്നു- രക്തം പുരണ്ട ആ ഓര്‍മ്മയ്ക്ക് പത്തു വയസ്

മൊസൂള്‍: കല്‍ദായ കത്തോലിക്കാ പള്ളിയില്‍ വച്ച് വെടിവച്ചു കൊല്ലപ്പെട്ട ഫാ. റാഗ്ഹീഡ് അസീസ് ഗാനിക്ക്യുടെ ഓര്‍മ്മകള്‍ക്ക് പത്തു വയസ്.

ദിവ്യബലി അര്‍പ്പിച്ചതിന് ശേഷമായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം. ആയുധധാരികളായ ചിലര്‍ അദ്ദേഹത്തോട് ചോദിച്ചു, ഞങ്ങള്‍ ആജ്ഞാപിച്ചിട്ടും എന്തുകൊണ്ടാണ് ദേവാലയം അടച്ചിടാത്തത്? ദൈവത്തിന്റെ ഭവനം എനിക്കെങ്ങനെ അടച്ചിടാനാവും എന്നായിരുന്നു ഫാദറിന്റെ ചോദ്യം. ആ നിമിഷം തന്നെ അദ്ദേഹത്തിന് നേരെ വെടിയുണ്ടകള്‍ പാഞ്ഞുചെന്നു. സമീപത്തുണ്ടായിരുന്ന അദ്ദേഹത്തിന്റെ മൂന്ന് സുഹൃത്തുക്കളും വെടിയേറ്റു മരിച്ചു.

നിനവെ പ്ലെയിനില്‍ 1972 ല്‍ ആയിരുന്നു അച്ചന്‍ ജനിച്ചത്. സെന്റ് തോമസ് അക്വിനാസ് പൊന്തിഫിക്കല്‍ യൂണിവേഴ്‌സിറ്റിയില്‍ ചേര്‍ന്ന് പഠിക്കാനായി 1996 ല്‍ റോമിലെത്തി. 2003 ല്‍ തിരികെ ഇറാക്കിലേക്ക് മടങ്ങാന്‍ അദ്ദേഹം തീരുമാനിച്ചു. ക്രൈസ്തവര്‍ക്ക് നേരെ പീഡനം നടന്നുകൊണ്ടിരിക്കുന്ന സമയം ആയിരുന്നു അത്.

പത്താം ചരമവാര്‍ഷികത്തില്‍ ഫാര്‍ റാഗ്ഹീഡിന്റെ സുഹൃത്ത് അദ്ദേഹത്തിന്റെ ജീവിതത്തെയും മരണത്തെയും കുറിച്ച് ഒരു പുസ്തകമിറക്കിയിട്ടുണ്ട്. കത്തോലിക്കാ സഭയ്ക്കാകമാനവും പ്രത്യേകിച്ച് ഇറാക്കിലെ സഭയ്ക്ക് ഫാ. റാഗ്ഹീഡിന്റെ രക്തസാക്ഷിത്വം വളരെ പ്രധാനപ്പെട്ടതാണെന്ന് പുസ്തകത്തില്‍ പറയുന്നു.

You must be logged in to post a comment Login