കപ്പൂച്ചിന്‍ സഭയില്‍ നിന്ന് ഒരു വിശുദ്ധന്‍ കൂടി

കപ്പൂച്ചിന്‍ സഭയില്‍ നിന്ന് ഒരു വിശുദ്ധന്‍ കൂടി

ഡിട്രോയിറ്റ്: കപ്പൂച്ചിന്‍സഭയില്‍ ഒരു വിശുദ്ധന്‍ കൂടി. ധന്യന്‍ ഫാ. സൊളാനസ് കെയ്‌സിയാണ് വാഴ്ത്തപ്പെട്ട പദവിയിലേക്ക് ഉയര്‍ത്തപ്പെടുന്നത്. മരണത്തിന്റെ അറുപത് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് അദ്ദേഹത്തിന് ഈ പദവി ലഭിക്കുന്നത്. ഇതോടെ അമേരിക്കയില്‍ ജനിച്ച് വിശുദ്ധപദവിയിലേക്ക് ഉയര്‍ത്തപ്പെടുന്ന രണ്ടാമത്തെ വ്യക്തിയാവുകയാണ് ഇദ്ദേഹം.

ജീവിച്ചിരുന്നപ്പോള്‍ തന്നെ ഫാ. സൊളാനസിനെ ആളുകള്‍ വിശുദ്ധനായിട്ടാണ് കരുതിയിരുന്നത്. 1957 ജൂലൈ 31 ന് അദ്ദേഹം മരിക്കുമ്പോള്‍ ശവസംസ്‌കാരശുശ്രൂഷകളില്‍ പങ്കെടുക്കാനെത്തിയത് എണ്ണായിരത്തോളം ആളുകളായിരുന്നു. വാഴ്ത്തപ്പെട്ട പദപ്രഖ്യാപനം ഈ വര്‍ഷം ഡിട്രോയിറ്റില്‍ നടക്കും.

ഒരു സ്ത്രീക്കുണ്ടായ അത്ഭുതകരമായ ചര്‍മ്മരോഗ സൗഖ്യമാണ് സൊളാനസ് അച്ചനെ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിക്കാന്‍ കാരണമായത്. അച്ചന്‍ മരണമടഞ്ഞതും ചര്‍മ്മരോഗ ബാധയെതുടര്‍ന്നായിരുന്നു.

ഫാ. സൊളാനസിനെ വിശുദ്ധനായി പ്രഖ്യാപിക്കാന്‍ അദ്ദേഹത്തിന്റെ മാധ്യസ്ഥതയില്‍ ഒരു അത്ഭുതം കൂടി സ്ഥിരീകരിക്കണം.

You must be logged in to post a comment Login