ഇന്ത്യയില്‍ സേവനം ചെയ്ത രണ്ടു വിന്‍സെന്‍ഷ്യന്‍ വൈദികര്‍ വാഴ്ത്തപ്പെട്ടവരുടെ നിരയിലേക്ക്

ഇന്ത്യയില്‍ സേവനം ചെയ്ത രണ്ടു വിന്‍സെന്‍ഷ്യന്‍ വൈദികര്‍ വാഴ്ത്തപ്പെട്ടവരുടെ നിരയിലേക്ക്

മാഡ്രിഡ്: സ്‌പെയ്‌നിലെ 60 രക്തസാക്ഷികളെ വാഴ്ത്തപ്പെട്ടവരുടെ നിരയിലേക്ക് ഉയര്‍ത്തുമ്പോള്‍ അതില്‍ രണ്ടുപേര്‍ക്ക് ഇന്ത്യന്‍ ബന്ധം. ഒറീസയില്‍ സേവനം ചെയ്ത ഫാ. ജോസ് മരിയ ഫെര്‍ണാണ്ടസും പെദ്രോ പാസ്‌ക്കല്‍ ഗാര്‍സിയ മാര്‍ട്ടിനുമാണ് ഈ രണ്ടുപേര്‍.

ഇന്ത്യയിലേക്ക് സുവിശേഷവല്‍ക്കരണപ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് എത്തിച്ചേര്‍ന്ന ആദ്യ രണ്ട് ഗ്രൂപ്പുകളില്‍ പെടുന്ന വൈദികരായിരുന്നു ഇവര്‍. വിന്‍സെന്‍ഷ്യന്‍ കുടുംബത്തില്‍ തന്നെ പെട്ട മറ്റ് 58 പേര്‍ക്കൊപ്പമാണ് ഇവരെ വാഴ്ത്തപ്പെട്ട പദവിയിലേക്ക് ഉയര്‍ത്തുന്നത്. നവംബര്‍ 11 നാണ് ചടങ്ങ് നടക്കുന്നത്.

ഫാ.ജോസ് മരിയ 1936 ഒക്ടോബര്‍ 23 ന് കൊല്ലപ്പെട്ടു. ഫാ. മാര്‍ട്ടിന്‍ ആ വര്‍ഷം നവംബര്‍ 30 നും. സ്പാനീഷ് സിവില്‍ യുദ്ധത്തിന്റെ ഇരകളായിരുന്നു ഇവര്‍.

ഒറീസയില്‍ ദീര്‍ഘകാലം പ്രവര്‍ത്തിച്ചതിന് ശേഷം ഇരുവരും സ്‌പെയ്‌നിലേക്ക് മടങ്ങിപ്പോയിരുന്നു.

You must be logged in to post a comment Login