പാലാവയൽ: കെസിബിസി കരിസ്മാറ്റിക് കമ്മീഷന്റെ നേതൃത്വത്തിൽ മൂന്നു ദിവസങ്ങളിലായി കാസർഗോഡ് സോണിൽ സഞ്ചരിച്ചുവന്ന ഫാത്തിമ മാതാ സന്ദേശയാത്ര ജില്ലയിൽ സമാപിച്ചു.
18 ദേവാലയങ്ങളിലാണ് സന്ദേശയാത്രയ്ക്ക് സ്വീകരണം നൽകിയത്.
പാലാവയൽ സെന്റ് ജോണ്‍സ് ദേവാലയത്തിൽ എത്തിച്ചേർന്ന സന്ദേശയാത്രയ്ക്ക് വികാരി ഫാ.തോമസ് പട്ടാംകുളത്തിന്റെ നേതൃത്വത്തിൽ സ്വീകരണം നൽകി. തുടർന്നു വിശുദ്ധ കുർബാന. കരിസ്മാറ്റിക് കമ്മീഷൻ ചെയർമാൻ ഫാ.വർഗീസ് മുണ്ടയ്ക്കൽ വചനസന്ദേശം നൽകി. കോരിച്ചൊരിയുന്ന മഴയിലും മാതാവിനെ വണങ്ങാൻ പാലാവയൽ ദേവാലയത്തിലേക്ക് ഇന്നലെ രാവിലെ മുതൽ നൂറുകണക്കിനു വിശ്വാസികളാണ് എത്തിച്ചേർന്നത്. സന്ദേശയാത്ര പിന്നീട് കണ്ണൂർ ജില്ലയിലേക്കു പ്രവേശിച്ചു.
കോഴിച്ചാൽ സെന്റ് സെബാസ്റ്റ്യൻസ് ദേവാലയം, ചെറുപുഴ സെന്റ് ജോർജ് മലങ്കര ദേവാലയം, സെന്റ് മേരീസ് ഫൊറോന ദേവാലയം എന്നിവിടങ്ങളിലെ സ്വീകരണങ്ങൾക്കു ശേഷം ഇരിട്ടി സോണിലേക്ക് പ്രവേശിച്ചു. സംസ്ഥാനത്തെ 600 ദേവാലയങ്ങളിലൂടെ സഞ്ചരിക്കുന്ന സന്ദേശയാത്ര അടുത്തമാസം 28 ന് വല്ലാർപാടം ബസിലിക്കയില്‍ സമാപിക്കും.
ഫാ. വർഗീസ് വെട്ടിയാനിക്കൽ, ഫാ. അലക്സ് നിരപ്പേൽ, സോണൽ കോ-ഓർഡിനേറ്റർ ബിനോയി പുതിയമംഗലം, സെക്രട്ടറി സാബു കാഞ്ഞമല, സെബാസ്റ്റ്യൻ താന്നിക്കൽ, സെന്റർ സെലിബ്രേഷൻ കമ്മിറ്റി കണ്‍വീനർ തോമസ് പടിഞ്ഞാറ്റാമലയിൽ, ജോസ് ഓരത്തേൽ എന്നിവർ നേതൃത്വം നൽകി.
You must be logged in to post a comment Login