ഫാത്തിമാ പ്രത്യക്ഷീകരണത്തിന്റെ നൂറാം വാര്‍ഷികം സിയൂളിലും

ഫാത്തിമാ പ്രത്യക്ഷീകരണത്തിന്റെ നൂറാം വാര്‍ഷികം സിയൂളിലും

കൊറിയ: ഫാത്തിമാ പ്രത്യക്ഷീകരണത്തിന്റെ നൂറാം വാര്‍ഷികം സിയൂള്‍ അതിരൂപതയും ആഘോഷിക്കുന്നു. സമാധാനത്തിനും സുവിശേഷവല്‍ക്കരണത്തിനും വേണ്ടിയുള്ള പ്രാര്‍ത്ഥനകള്‍ നടത്തണമെന്ന സര്‍ക്കുലര്‍ പുറപ്പെടുവിക്കുകയും ചെയ്തു. പ്രെയര്‍ പില്‍ഗ്രിമേജ് ഇന്‍ കോമമെറേഷന്‍ ഓഫ് ദ സെന്റിനല്‍ ആനിവേഴ്‌സറി ഓഫ് ദ ഫാത്തിമ അപ്പാരിഷന്‍ എന്നാണ് സര്‍ക്കുലറിന്റെ ശീര്‍ഷകം. ഇതിന് വേണ്ടിയുള്ള പ്രത്യേക പ്രാര്‍ത്ഥനകള്‍ മെയ് 13 മുതല്‍ ഒക്ടോബര്‍ 13 വരെയാണ് നടത്തപ്പെടുന്നത്. സിയൂളിലെ അഞ്ച് പ്രദേശങ്ങളില്‍ ഇത്തരത്തിലുള്ള ആഘോഷങ്ങള്‍ നടക്കും. മെയോങ്‌ഡോങ് കത്തീഡ്രലിലാണ് ഇതിന്റെ ആരംഭവും അവസാനവും.

കൊറിയയില്‍ നിലവിലുള്ള പട്ടാള അധിനിവേശത്തിന്റെ സാഹചര്യത്തില്‍ ഫാത്തിമായില്‍ മാതാവ് നല്കിയ സന്ദേശത്തിന്റെ പ്രചാരകരാകാനും പ്രാര്‍ത്ഥനാസമ്മേളനങ്ങളില്‍ പങ്കെടുക്കാനും അതിരൂപത വിശ്വാസികളോട് അഭ്യര്‍ത്ഥിച്ചു.

You must be logged in to post a comment Login