ഫാത്തിമ ശതാബ്ദിവര്‍ഷത്തിന്റെ ഒരുക്ക ധ്യാനം നടത്തി

ഫാത്തിമ ശതാബ്ദിവര്‍ഷത്തിന്റെ ഒരുക്ക ധ്യാനം നടത്തി

കളമശ്ശേരി:പരിശുദ്ധ അമ്മ ഫാത്തിമായില്‍ പ്രത്യക്ഷപ്പെട്ടതിന്റെ ശതാബ്ദി വര്‍ഷത്തിന്റെ ഭാഗമായി കെ.സി.ബി.സി.യുടെ നേതൃത്വത്തില്‍ നടക്കുന്ന ആഘോഷങ്ങളുടെ ഒരുക്കമായി കളമശ്ശേരി എമ്മാവൂസില്‍ ഏകദിന ധ്യാനം നടന്നു. കരിസ്മാറ്റിക് കമ്മീഷന്‍ ചെയര്‍മാന്‍ ബിഷപ് സാമുവല്‍ മാര്‍ ഐറേനിയോസ്  അനുഗ്രഹപ്രഭാഷണം നടത്തി. കമ്മീഷന്‍ സെക്രട്ടറി ഫാ.വര്‍ഗ്ഗീസ് മുണ്ടക്കല്‍ ആമുഖ സന്ദേശം നല്‍കി.

ആഘോഷ കമ്മറ്റിയുടെ വൈസ് ചെയര്‍മാന്‍മാരായ ഫാ. ജോസ് പാലാട്ടി വചന സന്ദേശം നല്‍കുകയും ഫാ.ജോസ് പുതിയേടത്ത് ജൂബിലി കര്‍മ്മ പദ്ധതികള്‍ അവതരിപ്പിക്കുകയും ചെയ്തു. സെക്രട്ടറി സെബാസ്റ്റ്യന്‍ ജോസ്, ജോ.സെക്രട്ടറി സാബു ജോസ്, ട്രഷറര്‍ എം.എ.ജോപ്പന്‍, മാര്‍ട്ടിന്‍ ന്യൂനസ്, സി.പ്രഭ എന്നിവര്‍ ഒരുക്കധ്യാനത്തിന് നേതൃത്വം നല്‍കി.

ധ്യാനത്തെ തുടര്‍ന്ന് നടന്ന ആലോചനാ യോഗത്തില്‍വെച്ച് (ആഗസ്റ്റ് 16 മുതല്‍ ഒക്‌ടോബര്‍ 28 വരെ) ഫാത്തിമായില്‍ നിന്നും എത്തിക്കുന്ന തിരുസ്വരൂപം വഹിച്ചുകൊണ്ടുള്ള പ്രയാണം കേരളത്തിലെ മുഴുവന്‍ കത്തീഡ്രലുകളും ഫാത്തിമാമാതാ ദൈവവാലയങ്ങളും പ്രത്യേക സെന്ററുകളും കേന്ദ്രീകരിച്ച് നടത്തുന്നതിനും സോണല്‍ തലങ്ങളില്‍ സെന്റിനറി സെലിബറേഷന്‍ കമ്മറ്റികള്‍ രൂപീകരിക്കുന്നതിനും തീരുമാനിച്ചു.

ഒരുക്ക ധ്യാനത്തില്‍ രൂപതാ ഡയറക്ടര്‍മാര്‍ സോണല്‍ ആനിമേറ്റേഴ്‌സ്, സോണല്‍ കോ-ഓര്‍ഡിനേറ്റര്‍മാര്‍, സെക്രട്ടറിമാര്‍ വിവിധ മരിയന്‍ മിനിസ്ട്രി ടീം അംഗങ്ങള്‍ എന്നിവര്‍ പങ്കുചേര്‍ന്നു. കേരള മെത്രാന്‍ സമതിയുടെ നിര്‍ദ്ദേശപ്രകാരം കരിസ്മാറ്റിക് കമ്മീഷന്റെ നേതൃത്വത്തില്‍ രൂപീകരിച്ച ഫാത്തിമ സെന്ററിനറി സെലിബറേഷന്‍ കമ്മറ്റി (FCCC) യാണ് വിപുലമായ ജൂബിലി കര്‍മ്മപദ്ധതികള്‍ ആവിഷ്‌കരിച്ചിരിക്കുന്നത്.

You must be logged in to post a comment Login