ഫാത്തിമായിലെ ഫുട്‌ബോള്‍ ക്ലബ് സ്‌റ്റേഡിയത്തിന് ഇനി പോപ്പ് ഫ്രാന്‍സിസിന്റെ പേര്

ഫാത്തിമായിലെ ഫുട്‌ബോള്‍ ക്ലബ് സ്‌റ്റേഡിയത്തിന് ഇനി പോപ്പ് ഫ്രാന്‍സിസിന്റെ പേര്

ഫാത്തിമ: ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ഫാത്തിമാ സന്ദര്‍ശനത്തിന്റെ സ്മരണയ്ക്കായി പോര്‍ച്ചുഗീസ് ഫുട്‌ബോള്‍ ക്ലബ് തങ്ങളുടെ സ്‌റ്റേഡിയത്തിന്റെ പേര് മാറ്റുന്നു.ഫാത്തിമാ മുന്‍സിപ്പല്‍ സ്റ്റേഡിയം എന്ന് അറിയപ്പെട്ടിരുന്ന സ്റ്റേഡിയമാണ് ഇനിമുതല്‍ പാപ്പയുടെ പേരില്‍ അറിയപ്പെടുന്നത്.

ജസീന്തയെയും ഫ്രാന്‍സിസ്‌ക്കോയെും വിശുദ്ധരായി പ്രഖ്യാപിക്കുന്നതിന് വേണ്ടിയാണ് പാപ്പ ഫാത്തിമായിലെത്തുന്നത്. പരിശുദ്ധ കന്യാമറിയം ഈ ഇടയബാലകര്‍ക്ക് പ്രത്യക്ഷപ്പെട്ടതിന്റെ നൂറാം വാര്‍ഷികത്തോട് അനുബന്ധിച്ചാണ് വിശുദ്ധപദപ്രഖ്യാപനം.

You must be logged in to post a comment Login