ഫാത്തിമാമാതാവും ടോമച്ചനും

ഫാത്തിമാമാതാവും ടോമച്ചനും

എറണാകുളം: സെന്റ് മേരീസ് ബസിലിക്കയില്‍ എത്തിയ ഫാ.ടോം ഉഴുന്നാലിലിന് എറണാകുളം അങ്കമാലി അതിരൂപത സഹായ മെത്രാന്‍ മാര്‍ ജോസ് പുത്തന്‍വീട്ടില്‍ നല്കിയത് ഫാത്തിമാമാതാവിന്റെ ചിത്രം.

ഈ ചിത്രത്തിന് പിന്നില്‍ പ്രാര്‍ത്ഥനയുടെ വലിയൊരു ചരിത്രമുണ്ട്. ടോമച്ചന്റെ മോചനത്തിനായി സീറോ മലബാര്‍ സഭയിലെ മുഴുവന്‍ മെത്രാന്മാരും പ്രാര്‍ത്ഥനയ്ക്കായി ഒരുമിച്ചു കൂടിയത് സെന്റ് മേരീസ് ബസിലിക്കയിലായിരുന്നു. അന്ന് ഫാത്തിമാമാതാവിന്‌റെ പ്രത്യക്ഷീകരണത്തിന്റെ ശതാബ്ദിയോട് അനുബന്ധിച്ച് ഫാത്തിമാമാതാവിനോടുള്ള പ്രാര്‍ത്ഥനാകാര്‍ഡില്‍ ടോം അച്ചന്റെ ഫോട്ടോയും ചേര്‍ത്ത് വിതരണം ചെയ്തിരുന്നു.

ടോം അച്ചന്റെ മോചനത്തിന് വേണ്ടിയുള്ള മാധ്യസ്ഥ പ്രാര്‍ത്ഥന തന്നെയായിരുന്നു അത്. അതുകൊണ്ട് ഫാത്തിമമാതാവിന്റെ പ്രത്യേക മാധ്യസ്ഥം അച്ചന്റെ മോചനത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചു എന്നുതന്നെയാണ് വിശ്വസിക്കപ്പെടുന്നത്.

ഇന്ന് ഫാത്തിമാമാതാവിന്റെ തിരുസ്വരൂപം കേരളത്തില്‍ ഉടനീളം സഞ്ചരിച്ചുകൊണ്ടിരിക്കുകയാണ്. സമ്മാനമായി കിട്ടിയ ഫാത്തിമാമാതാവിന്റെ രൂപവുമായിട്ടാണ് ഫാ.ടോം രാമപുരത്തേക്ക് പോയിരിക്കുന്നത്.

You must be logged in to post a comment Login