കുറവിലങ്ങാട് പള്ളിയില്‍ ഫാത്തിമാമാതാവിന് സ്വീകരണം നല്കി

കുറവിലങ്ങാട് പള്ളിയില്‍ ഫാത്തിമാമാതാവിന് സ്വീകരണം നല്കി

കു​റ​വി​ല​ങ്ങാ​ട്: ഫാ​ത്തി​മാ​പ്ര​ത്യ​ക്ഷീകരണത്തിന്‍റെ ശ​താ​ബ്ദി​യു​ടെ ഭാ​ഗ​മാ​യുള്ള ഫാ​ത്തി​മാ​മാ​താ​വി​ന്‍റെ തി​രു​സ്വ​രൂ​പത്തിന്  കു​റ​വി​ല​ങ്ങാ​ട് പള്ളിയില്‍ സ്വീകരണം നല്കി. ​മുന്നോടിയായി 12 മ​ണി​ക്കൂ​ർ നീ​ളു​ന്ന അ​ഖ​ണ്ഡ​പ്രാ​ർ​ഥ​ന ​നടന്നു. ഫാ​ത്തി​മാ​പു​രം ഫാ​ത്തി​മ​മാ​താ പ​ള്ളി​യി​ൽനി​ന്നു നൂ​റു​ക​ണ​ക്കി​ന് വാ​ഹ​ന​ങ്ങ​ളു​ടെ അ​ക​ന്പ​ടി​യോ​ടെ​യാ​ണ് തി​രു​സ്വ​രൂ​പം കു​റ​വി​ല​ങ്ങാ​ട് പ​ള്ളി​യി​ൽ എ​ത്തി​ച്ച​ത്.

പ​തി​നാ​യി​ര​ക്ക​ണക്കിന് വി​ശ്വാ​സി​ക​ൾ  തി​രു​സ്വ​രൂ​പം വ​ണ​ങ്ങി. പാ​ലാ രൂ​പ​ത സ​ഹാ​യ​മെ​ത്രാ​ൻ മാ​ർ ജേ​ക്ക​ബ് മു​രി​ക്ക​ൻ സ​ന്ദേ​ശം നല്കി.

വി​കാ​രി റ​വ.​ഡോ. ജോ​സ​ഫ് ത​ട​ത്തി​ൽ, ഫാ. ​വി​ൻ​സെ​ന്‍റ് മൂ​ങ്ങാ​മാ​ക്ക​ൽ, സീ​നി​യ​ർ സ​ഹ​വി​കാ​രി ഫാ. ​കു​ര്യാ​ക്കോ​സ് വെ​ള്ള​ച്ചാ​ലി​ൽ, സ​ഹ​വി​കാ​രി​മാ​രാ​യ ഫാ. ​ജോ​ർ​ജ് എ​ട്ടു​പ​റ​യി​ൽ, ഫാ. ​ജോ​സ​ഫ് കു​ന്ന​യ്ക്കാ​ട്ട്, ഫാ. ​മാ​ത്യു പി​ണ​ക്കാ​ട്ട്, ഫാ. ​മാ​ത്യു വെ​ങ്ങാ​ലൂ​ർ, സെ​പ്ഷൽ ക​ണ്‍​ഫെ​സ​ർ ഫാ. ​അ​ല​ക്സാ​ണ്ട​ർ മൂ​ല​ക്കു​ന്നേ​ൽ, ദേ​വ​മാ​താ കോ​ള​ജ് അ​സി.​പ്ര​ഫ. ഫാ. ​മാ​ത്യു ക​വ​ള​മ്മാ​ക്ക​ൽ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ പ്ര​ത്യേ​ക പ്രാ​ർ​ഥ​നാ ശു​ശ്രൂ​ഷ​ക​ളും ന​ട​ന്നു.

അറുപത്തിയെട്ട് വര്‍ഷം മുന്പാണ് ഇതിന് മുന്പ് ഫാത്തിമാമാതാവിന്‍റെ രൂപം ഇവിടെയെത്തിയത്.

You must be logged in to post a comment Login