ത​ടി​യ​ന്പാ​ട് ഫാ​ത്തി​മാ മാ​താ ദൈ​വാ​ല​യം തീര്‍ത്ഥാടനകേന്ദ്രമായി പ്രഖ്യാപിക്കുന്നു

ത​ടി​യ​ന്പാ​ട് ഫാ​ത്തി​മാ മാ​താ ദൈ​വാ​ല​യം തീര്‍ത്ഥാടനകേന്ദ്രമായി പ്രഖ്യാപിക്കുന്നു

കോട്ടയം: ഫാത്തിമാ പ്രത്യക്ഷീകരണത്തിന്‍റെ നൂറാം വാര്‍ഷികത്തോട് അനുബന്ധിച്ച് കോട്ടയം അതിരൂപതയിലെ ഇടുക്കി ചെറുതോണി തടിയന്പാട് ഫാത്തിമാ മാതാ ദൈവാലയം തീര്‍ത്ഥാടനകേന്ദ്രമായി പ്രഖ്യാപിക്കുന്നു.

13-ന് രാവിലെ എട്ടിന് ആർച്ച്ബിഷപ് മാർ മാത്യു മൂലക്കാട്ടിന്‍റെ മുഖ്യകാർമികത്വത്തിൽ അർപ്പിക്കപ്പെടുന്ന വിശുദ്ധ ബലിയോടെ തീർഥാടനത്തിന് തുടക്കമാകും. അതിരൂപത സഹായമെത്രാൻ മാർ ജോസഫ് പണ്ടാരശേരിൽ, അതിരൂപത വികാരി ജനറാൾ ഫാ. മൈക്കിൾ വെട്ടിക്കാട്ട്, പടമുഖം ഫൊറോന വികാരി ഫാ. സാബു മാലിത്തുരുത്തേൽ, പടമുഖം ഫൊറോനയിലെ വൈദികർ എന്നിവർ സഹകാർമികരായിരിക്കും. പടമുഖം ഫൊറോനയിലെ വിവിധ ഇടവകകളിൽനിന്നുള്ള പ്രതിനിധികൾ ചടങ്ങുകളിൽ പങ്കെടുക്കും.

മേയ് മാസം മുതൽ ഒക്ടോബർ വരെ തൂവാനിസാ ടീമിന്‍റെ നേതൃത്വത്തിൽ എല്ലാ മാസത്തിലെയും 12-ാം തീയതികളിൽ ജപമാല പ്രദക്ഷിണവും ദിവ്യകാരുണ്യ ആരാധനയും ജാഗരണ പ്രാർഥനയും 13-ന് ഏകദിന മരിയൻ കൺവൻഷനും വിശുദ്ധ കുർബാനയും തീർഥാടന കേന്ദ്രത്തിൽ ക്രമീകരിക്കുമെന്നു തടിയന്പാട് ഫാത്തിമാ മാതാ പള്ളി വികാരി ഫാ. ജയിംസ് വടക്കേകണ്ടംകരിയിൽ അറിയിച്ചു.

You must be logged in to post a comment Login