ഫാത്തിമാ പ്രത്യക്ഷീകരണത്തെക്കുറിച്ച് പുതിയ സിനിമ

ഫാത്തിമാ പ്രത്യക്ഷീകരണത്തെക്കുറിച്ച് പുതിയ സിനിമ

ഫാത്തിമായില്‍ പരിശുദ്ധ കന്യാമറിയത്തിന്റെ പ്രത്യക്ഷീകരണത്തെക്കുറിച്ചുള്ള പുതിയ സിനിമ വരുന്നു.ഹോളിവുഡ് താരങ്ങളായ ഹാര്‍വി കെയ്റ്റല്‍, സോണിയ ബ്രാഗ എന്നിവരെ പങ്കെടുപ്പിച്ചുകൊണ്ട് മാര്‍ക്കോ പൊന്റേകോര്‍വോയാണ് ചിത്രം അണിയിച്ചൊരുക്കുന്നത്. കാന്‍ ഫെസ്റ്റിവല്ലിലാണ് ഇത് സംബന്ധിച്ച പ്രഖ്യാപനം ഉണ്ടായത്.

ഫാത്തിമായിലെ പ്രധാനപ്പെട്ട കഥാപാത്രങ്ങളായ ജസീന്തയുടെയും ഫ്രാന്‍സിസ്‌ക്കോയുടെയും വിശുദ്ധപദപ്രഖ്യാപനത്തെതുടര്‍ന്നാണ് പുതിയ ചിത്രത്തിന്റെ അറിയിപ്പ് വന്നത്. ആര്‍ക്ക് ലൈറ്റാണ് നിര്‍മ്മാണം. യഥാര്‍ത്ഥസംഭവങ്ങളെ ആസ്പദമാക്കിയുള്ള ഈ ചിത്രം മരിയവിശ്വാസികള്‍ക്ക് കാഴ്ചയുടെ പുതിയ അനുഭവം സമ്മാനിക്കുമെന്ന് നമുക്ക് പ്രതീക്ഷിക്കാം.

You must be logged in to post a comment Login