ഇന്ന് രാവിലെ ജസീന്തയും ഫ്രാന്‍സിസ്‌ക്കോയും വിശുദ്ധരായി പ്രഖ്യാപിക്കപ്പെടും

ഇന്ന് രാവിലെ ജസീന്തയും ഫ്രാന്‍സിസ്‌ക്കോയും വിശുദ്ധരായി പ്രഖ്യാപിക്കപ്പെടും

ഫാത്തിമ:ഇന്നു പ്രാദേശികസമയം രാവിലെ പത്തിന് ഫാത്തിമ ചത്വരത്തിലെ തുറന്ന വേദിയിൽ അര്‍പ്പിക്കപ്പെടുന്ന ദിവ്യബലിമധ്യേ വാഴ്ത്തപ്പെട്ട ഫ്രാൻസിസ്കോയെയും ജസീന്തയെയും ഫ്രാന്‍സിസ് മാര്‍പാപ്പ വിശുദ്ധരുടെ ഗണത്തിലേക്ക് ഉയർത്തും.തീർഥാടനകേന്ദ്രത്തിലെ പരിശുദ്ധ ത്രിത്വത്തിന്‍റെ ബസിലിക്കയുടെയും പരിശുദ്ധ ജപമാലമാതാ ബസിലിക്കയുടെയും മധ്യത്തിലുള്ള വിശാലമായ ചത്വരത്തിലാണ് ചടങ്ങുകള്‍ നടക്കുന്നത്.

പതിവുപോലെ റോമിലെ സാന്താമരിയ ബസിലിക്കയിൽ കന്യാകാ മാതാവിന്‍റെ തിരുസ്വരൂപത്തിനുമുന്നിൽ മുട്ടുകുത്തി പ്രാർഥിച്ചശേഷമാണ് ഫ്രാൻസിസ് മാർപാപ്പ ഫാത്തിമയിലേക്ക് യാത്ര ആരംഭിച്ചത്.  പ്രാദേശികസമയം വൈകുന്നേരം 4.20ന് പോർച്ചുഗലിലെ ലെയ്റിയോയിലുള്ള മോണ്ടെ റിയെലോവിമാനത്താവളത്തില്‍ പാപ്പ വന്നിറങ്ങി.  വിമാനത്താവളത്തിൽ പോർച്ചുഗൽ പ്രസിഡന്‍റ് മാർസെലോ റെബെലോ ഡിസൂസയും പ്രധാനമന്ത്രി അന്‍റോണിയോ കോസ്റ്റയും ചേർന്ന് മാർപാപ്പയെ സ്വീകരിച്ചു.

രക്ഷസാക്ഷികളല്ലാത്ത ഏറ്റവും പ്രായംകുറഞ്ഞ വിശുദ്ധരായി മാറുകയാണ് ഫ്രാ ൻസിസ്കോ മാർത്തോയും  ജസീന്തയും. യഥാക്രമം പതിനൊന്നും പത്തും വയസിലാണ് ഇവര്‍ മരണമടഞ്ഞത്.

You must be logged in to post a comment Login