ഫാത്തിമായിലെ മൂന്നാമത്തെ രഹസ്യം; കര്‍ദിനാള്‍ ബെര്‍ട്ടോണ്‍ തുറന്നുപറയുന്നു

ഫാത്തിമായിലെ മൂന്നാമത്തെ രഹസ്യം; കര്‍ദിനാള്‍ ബെര്‍ട്ടോണ്‍ തുറന്നുപറയുന്നു

ഫാത്തിമാ: ഫാത്തിമായില്‍ പരിശുദ്ധ കന്യാമറിയം കുട്ടികള്‍ക്ക് പ്രത്യക്ഷപ്പെട്ട് വെളിപെടുത്തിക്കൊടുത്ത കാര്യങ്ങള്‍ പഴയകാലസംഭവമാണെങ്കിലും ഇന്നും അത് നമ്മെ ക്ഷണിക്കുന്നത് മാനസാന്തരപ്പെടുവാനാണെന്ന് കര്‍ദിനാള്‍ ടാര്‍സിസിയോ ബെര്‍ട്ടോണ്‍. സഭയും മാര്‍പാപ്പയും നേരിടേണ്ടിവരുന്ന സഹനങ്ങളെക്കുറിച്ചും മതപീഡനങ്ങളെക്കുറിച്ചും പ്രത്യക്ഷീകരണ വേളയില്‍ മൂന്നാമത്തെ രഹസ്യമായി മാതാവ് വ്യക്തമാക്കിയിരുന്നു.

എന്നാല്‍ ആദ്യത്തെ രണ്ട് രഹസ്യങ്ങള്‍ പോലെ ഇത് വെളിപെടുത്തുവാന്‍ സിസ്റ്റര്‍ ലൂസിയ തയ്യാറായിരുന്നില്ല. നരകത്തിന്റെയും രണ്ടാം ലോകമഹായുദ്ധത്തെയും കുറിച്ചായിരുന്നു ഒന്നും രണ്ടും ദര്‍ശനങ്ങളില്‍ പറഞ്ഞിരുന്നത്.

മൂന്നാമത്തെ രഹസ്യം ലോകത്തോട് വെളിപെടുത്താന്‍ തനിക്ക് അനുവാദമില്ല എന്നായിരുന്നു സിസ്റ്റര്‍ ലൂസിയുടെ പ്രതികരണം. കാരണം അത് വെളിപെടുത്താന്‍ മാതാവ് തനിക്ക് അനുവാദം നല്കുന്നില്ലത്രെ. തുടര്‍ന്ന് രണ്ടായിരം വരെ ഈ രഹസ്യം കാത്തുസൂക്ഷിക്കാന്‍ വത്തിക്കാന്‍ നിര്‍ബന്ധിതമായി.

ഫാത്തിമാപ്രത്യക്ഷീകരണം ലഭിച്ച മൂന്ന് കുട്ടികളില്‍ ഏറ്റവും കൂടുതല്‍ കാലം ജീവിച്ചിരുന്നത് സിസ്റ്റര്‍ ലൂസിയാ ആയിരുന്നു. ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പയുടെ അഭ്യര്‍ത്ഥനയെ തുടര്‍ന്നാണ് മൂന്നാമത്തെ ഫാത്തിമാരഹസ്യം വെളിപെടുത്താന്‍ സിസ്റ്റര്‍ തയ്യാറായത്.

മാതാവിന്റെ പ്രത്യക്ഷീകരണം നമുക്ക് നല്കുന്നത് നല്ല സൂചനകളാണ്. കര്‍ദിനാള്‍ ബെര്‍ട്ടോണ്‍ പറയുന്നു. അവള്‍ മനുഷ്യവംശത്തെ സാകൂതം വീക്ഷിക്കുകയും ദൈവകരുണയ്ക്കായി നമുക്ക് വേണ്ടി മാധ്യസ്ഥം യാചിക്കുകയും ചെയ്യുന്നവളാണ്. നമ്മുടെ രക്ഷയുടെ മാധ്യസ്ഥയും അവള്‍ തന്നെ. ഫാത്തിമാമാതാവിന്റെ ഹൃദയം നമ്മോട് പറയുന്നത് മാനസാന്തരപ്പെടുവാനാണ്. യേശു നമ്മോട് പറഞ്ഞതു തന്നെയാണ് മറിയവും നമ്മോട് പറയുന്നത്. ഞാന്‍ നിങ്ങളെ സ്‌നേഹിച്ചതുപോലെ നിങ്ങളും പരസ്പരം സ്‌നേഹിക്കുവിന്‍.

ജോണ്‍ പോള്‍ രണ്ടാമന്റെ തീരുമാനപ്രകാരമാണ് ഫാത്തിമായിലെ മൂന്നാമത്തെ രഹസ്യം വെളിപെടുത്തിയതെന്നും കര്‍ദിനാള്‍ ബെര്‍ടോണ്‍ പറഞ്ഞു. കര്‍ദിനാള്‍ ജോസഫ് റാറ്റ്‌സിംഗര്‍ ഉള്‍പ്പെടെയുള്ളവരെ കണ്ട് സംസാരിച്ചതിന് ശേഷമായിരുന്നു അത്. കര്‍ദിനാള്‍ ബെര്‍ടോണ്‍ മൂന്നുതവണ സിസ്റ്റര്‍ ലൂസിയായുമായി കണ്ടി്ട്ടുണ്ട്.

You must be logged in to post a comment Login