ഫാത്തിമാ മാതാവ് അമേരിക്കയിലേക്ക് വരുന്നൂ

ഫാത്തിമാ മാതാവ് അമേരിക്കയിലേക്ക് വരുന്നൂ

ന്യൂയോര്‍ക്ക്: ഫാത്തിമാമാതാവിന്റെ പ്രത്യക്ഷീകരണത്തിന്റെ നൂറാം വര്‍ഷത്തിന് മുന്നോടിയായി ഫാത്തിമാമാതാവിന്റെ രൂപം അമേരിക്ക സന്ദര്‍ശിക്കും. മെയ് 13 നാണ് പ്രത്യക്ഷീകരണത്തിന്റെ ആഘോഷങ്ങള്‍ ആരംഭിക്കുന്നത്.മെയ് 12 നാണ് ഫാത്തിമാമാതാവിന്റെ രൂപം അമേരിക്കയിലെത്തുന്നത്.

ഇത് രണ്ടാം തവണയാണ് ഈ രൂപം അമേരിക്കയിലെത്തുന്നത്.1952 ല്‍ആയിരുന്നു ആദ്യമായി ഫാത്തിമാ മാതാവിന്റെ രൂപം അമേരിക്കയില്‍ എത്തിയത്.

1917 മെയ് 13 നാണ് ഇടയബാലകരായ ലൂസിയ, ജസീന്ത, ഫ്രാന്‍സിസ്‌ക്കോ എന്നിവര്‍ക്ക് പരിശുദ്ധകന്യാമറിയം പ്രത്യക്ഷപ്പെട്ടത്. കൈയില്‍ ജപമാലയും പിടിച്ച് പ്രത്യക്ഷപ്പെട്ടഅമ്മ ലോകത്തിന് വേണ്ടി കുട്ടികളോട് സംസാരിച്ചത് പ്രാര്‍ത്ഥിക്കുക, പശ്ചാത്തപിക്കുക എന്നീ കാര്യങ്ങളായിരുന്നു. ഒക്ടോബര്‍വരെ മാതാവിന്റെ സന്ദര്‍ശനം കുട്ടികള്‍ക്ക് ലഭിച്ചുകൊണ്ടിരുന്നു.

1930 ല്‍ കത്തോലിക്കാ സഭ ഈ പ്രത്യക്ഷീകരണത്തെ അത്ഭുതമമായി പ്രഖ്യാപിക്കുകയായിരുന്നു. പോപ്പ് പോള്‍ ആറാമന്‍, ജോണ്‍ പോള്‍ രണ്ടാമന്‍, ബെനഡിക്ട് പതിനാറാമന്‍ എന്നിവര്‍ ഫാത്തിമായില്‍ സന്ദര്‍ശനം നടത്തിയിട്ടുണ്ട്.

ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ഫാത്തിമാ സന്ദര്‍ശനത്തോട് അനുബന്ധിച്ച് വിഷനറികളായ ഫ്രാന്‍സിസ്‌ക്കോയെയും ജസീന്തായെയും മെയ്13 ന് വിശുദ്ധരായി പ്രഖ്യാപിക്കും.

You must be logged in to post a comment Login