ഫാത്തിമ : മാതാവ് പഠിപ്പിച്ച പ്രാര്‍ത്ഥനകള്‍, മാലാഖയും

ഫാത്തിമ : മാതാവ് പഠിപ്പിച്ച പ്രാര്‍ത്ഥനകള്‍, മാലാഖയും

ഫാത്തിമായിലെ ദരിദ്രരായ മൂന്ന് കുട്ടികള്‍ക്ക് പരിശുദ്ധ മറിയം പ്രത്യക്ഷപ്പെട്ടതി്‌ന്റെ നൂറാം വാര്‍ഷികാഘോഷങ്ങളിലും അവരില്‍ രണ്ടുപേരെ വിശുദ്ധരായി പ്രഖ്യാപിക്കുന്നതിന്റെയും സന്തോഷങ്ങളിലാണ് കത്തോലിക്കാലോകം. ആ കുട്ടികള്‍ക്ക് പരിശുദ്ധ മറിയത്തില്‍ നിന്ന് നിരവധി സന്ദേശങ്ങള്‍ ലഭിച്ചിരുന്നു. വ്യക്തിപരമായ മാനസാന്തരവും പ്രാര്‍ത്ഥനയുമായിരുന്നു അതില്‍ മാതാവ് ആവശ്യപ്പെട്ടിരുന്ന പ്രധാനപ്പെട്ട കാര്യങ്ങള്‍.

എന്നാല്‍ ചില പ്രാര്‍ത്ഥനകളും മാതാവ് കുട്ടികളെ പഠിപ്പിച്ചിരുന്നു. അതില്‍ ഒരു പ്രാര്‍ത്ഥന ഇന്ന് പരക്കെ പ്രശസ്തമാണ്. ഫാത്തിമാ പ്രെയര്‍ എന്ന പേരില്‍ അറിയപ്പെടുന്ന ആ പ്രാര്‍ത്ഥന കൊന്തയുടെ ഓരോ ദശകത്തിന് ശേഷവും ഞാന്‍ ചൊല്ലാറുണ്ട്.

മറ്റ് പ്രാര്‍ത്ഥനകള്‍ അത്ര പ്രശസ്തമല്ല. അതില്‍ ഒന്നാണ് മാലാഖ പഠിപ്പിച്ച ക്ഷമായാചന പ്രാര്‍ത്ഥന. മാതാവ് പ്രത്യക്ഷപ്പെടുന്നതിന് മുമ്പ് അതായത് 1916 ല്‍ കുട്ടികള്‍ക്ക് പ്രത്യക്ഷപ്പെട്ട് മാലാഖ പഠിപ്പിച്ചതായിരുന്നു ഇത്. ഏയ്ഞ്ചല്‍സ് പ്രെയര്‍ എന്ന പേരില്‍ മറ്റൊരു പ്രാര്‍ത്ഥനയും മാലാഖ കുട്ടികളെ പഠിപ്പിച്ചിരുന്നു.

യൂക്കരിസ്റ്റിക് പ്രയര്‍, സാക്രിഫൈസ് പ്രയര്‍ എന്നിവയാണ് ഇതര പ്രാര്‍ത്ഥനകള്‍. ഇവ രണ്ടും മാതാവ് നല്കിയവയാണ്. കുട്ടികള്‍ക്ക് ഏറെ സഹിക്കേണ്ടിവരുമെന്നും എന്നാല്‍ ദൈവകൃപയാല്‍ എല്ലാം സ്വീകരിക്കാന്‍ കഴിയുമെന്നും പറഞ്ഞ് മാതാവ് നല്കിയതായിരുന്നു യൂക്കരിസ്റ്റിക് പ്രെയര്‍.

You must be logged in to post a comment Login