ഫാത്തിമാദര്‍ശനത്തിന് ശേഷം ലൂസിയ മറ്റുള്ളവര്‍ക്ക് നല്കിയ ഉപദേശം എന്തായിരുന്നു എന്ന് അറിയാമോ?

ഫാത്തിമാദര്‍ശനത്തിന് ശേഷം ലൂസിയ മറ്റുള്ളവര്‍ക്ക് നല്കിയ ഉപദേശം എന്തായിരുന്നു എന്ന് അറിയാമോ?

ഫാത്തിമായില്‍ മാതാവ് പ്രത്യക്ഷപ്പെട്ട മൂന്ന് ഇടയബാലകരില്‍ ദീര്‍ഘകാലം ജീവിച്ചിരിക്കാന്‍ ദൈവം അനുഗ്രഹം നല്കിയ വ്യക്തിയായിരുന്നുവല്ലോ പില്ക്കാലത്ത് കന്യാസ്ത്രീയായി മാറിയ ലൂസിയ. തന്റെ ജീവിതകാലത്ത് കണ്ടുമുട്ടുന്ന എല്ലാവരോടുമായി സിസ്റ്റര്‍ ലൂസിയായ്ക്ക് പറയാനുണ്ടായിരുന്നത് ഒന്നുമാത്രം.

അത് മാതാവ് തന്നോട് പറഞ്ഞ കാര്യമായിരുന്നു. എല്ലാദിവസവും ജപമാല ചൊല്ലുക. അനേകര്‍ കൊന്ത ചൊല്ലാത്തത് മാതാവിനെ വേദനിപ്പിക്കുന്ന കാര്യമായിരുന്നു. അതുകൊണ്ടാണ് മാതാവ് ലൂസിയായോട് ലോകത്തെ ധരിപ്പിക്കാനായി ഇക്കാര്യം ആവശ്യപ്പെട്ടത്.

കൊന്ത ചൊല്ലുക. എല്ലാദിവസവും കൊന്ത ചൊല്ലുക.

അനേകം ആത്മാക്കളെ ശുദ്ധീകരണസ്ഥലത്ത് നിന്ന് മോചിപ്പിക്കാനും ജപമാല സമര്‍പ്പണത്തിലൂടെ സാധിക്കുന്നുണ്ട് എന്ന കാര്യവും മാതാവ് ലൂസിയായോട് പറഞ്ഞിട്ടുണ്ട്.

ഈ ഒക്ടോബര്‍ മാസത്തില്‍ നമുക്ക് മാതാവിനോട് ചേര്‍ന്നുനിന്ന് കൂടുതലായി ജപമാല ചൊല്ലി പ്രാര്‍ത്ഥിക്കാം..

You must be logged in to post a comment Login