മരണഭയത്തെ കീഴടക്കാനുള്ള പ്രാര്‍ത്ഥനകളറിയാമോ?

മരണഭയത്തെ കീഴടക്കാനുള്ള പ്രാര്‍ത്ഥനകളറിയാമോ?

മരണം ഭീതിദമായ ഒരു സംഗതിയാണ് പലര്‍ക്കും. വേദനയും നഷ്ടവുമാണ് അത് സമ്മാനിക്കുന്നത് എന്നതുകൊണ്ടാണ് മരണത്തെ നാം ഭയക്കുന്നത്. കള്ളന്‍ രാത്രിയില്‍ വരുന്നതുപോലെയാണ് മരണം നമ്മെ തേടിയെത്തുന്നത് എന്ന് ക്രിസ്തു നമ്മെ ഓര്‍മ്മിപ്പിക്കുന്നുണ്ട്.

മരണം അടുക്കാറാകുമ്പോഴോ മരണത്തെക്കുറിച്ചുള്ള ഭയം ഉള്ളില്‍ നിറയുമ്പോഴോ നാം ചൊല്ലേണ്ട ചില പ്രാര്‍ത്ഥനകളുണ്ട്.
അതിലൊന്ന് നന്മരണത്തിന്റെ മധ്യസ്ഥനായ വിശുദ്ധ യൗസേപ്പിതാവിനോടുള്ള പ്രാര്‍ത്ഥനയാണ്. പരമ്പരാഗതമായി നാം വിശുദ്ധ യൗസേപ്പിതാവിനോട് ചൊല്ലിക്കൊണ്ടിരിക്കുന്ന ആ പ്രാര്‍ത്ഥന തന്നെ.

സാത്താന്റെ ഏറ്റവും വലിയ ആയുധമാണ് മരണഭീതി നമ്മില്‍ നിറയ്ക്കുക എന്നത്. ഈ ഭയത്തെ കീഴടക്കാന്‍ നമുക്ക് ദൈവകൃപ ആവശ്യമാണ്. സാത്താനുമായുള്ള അവസാന യുദ്ധത്തില്‍ നമ്മെ ശക്തിപ്പെടുത്താനുള്ള കൃപയ്ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുക.

ക്രിസ്തുവുമായി നമ്മെ ചേര്‍ത്തുനിര്‍ത്തുക എന്നതാണ് മറ്റൊരു വഴി. ക്രിസ്തുവിന്റെ ആത്മാവേ എന്നെ ശുദ്ധീകരിക്കണമേ. ക്രിസ്തുവിന്റെ ശരീരമേ എന്നെ രക്ഷിക്കണമേ എന്ന്തുടങ്ങുന്ന പ്രാര്‍ത്ഥന ചൊല്ലുക.

മരണത്തെ സ്വന്തം സഹോദരിയായി കരുതുന്ന വിശുദ്ധ ഫ്രാന്‍സിസ് അസ്സീസിയുടെ മനോഭാവമാണ് മറ്റൊന്ന്. ഫ്രാന്‍സിസിന്റെ പ്രസിദ്ധമായ സഹോദരി മരണമേ എന്ന പ്രാര്‍ത്ഥന മരണഭയത്തെ കീഴടക്കാന്‍ വളരെ പ്രയോജനം ചെയ്യും.

നോര്‍വിച്ചിലെ വിശുദ്ധ ജൂലിയന്റെ രചനകളെ ആസ്പദമാക്കിയുള്ള ആശ്വാസത്തിന് വേണ്ടിയുള്ള പ്രാര്‍ത്ഥനയാണ് മറ്റൊന്ന്.

ഇതുകൂടാതെ നന്മ നിറഞ്ഞ മറിയമേ, കാവല്‍മാലാഖയോടുള്ള പ്രാര്‍ത്ഥന, സങ്കീര്‍ത്തനം 31, 23,91 എന്നിവയും ചൊല്ലുന്നത് മരണഭയത്തില്‍ നിന്നുള്ള മോചനത്തിന് ഏറെ സഹായകമാണ്.

 

You must be logged in to post a comment Login