കുടുംബം ഒരു കാഴ്ച ബംഗ്ലാവല്ല: മാര്‍പാപ്പ

കുടുംബം ഒരു കാഴ്ച ബംഗ്ലാവല്ല: മാര്‍പാപ്പ

വത്തിക്കാന്‍: കുടുംബം ഒരു കാഴ്ചബംഗ്ലാവല്ല എന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. യൂറോപ്പിലെ കത്തോലിക്കാ കുടുംബങ്ങളുടെ ഫെഡറേഷന്റെ 150 ഓളം പ്രതിനിധികളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു പാപ്പ.

യഥാര്‍ത്ഥമായ സ്‌നേഹത്തിലും പരസ്പരബന്ധത്തിലും ഭാര്യഭര്‍ത്താക്കന്മാര്‍ ഇടപഴകുകയും കുട്ടികള്‍ക്ക് ജന്മം നല്കുകയും അവരെ വളര്‍ത്തുകയും ചെയ്യുന്ന സമര്‍പ്പണത്തിന്റെ വിലപ്പെട്ട വേദിയും നിധിയുമാണ് കുടുംബം. കുടുംബങ്ങള്‍ സമൂഹത്തിന്റെ പുളിമാവാണ്. അവ സമൂഹത്തില്‍ നന്മ വളര്‍ത്തുന്നു.

കുടുംബങ്ങളില്‍ കൂട്ടായ്മയുണ്ടെങ്കില്‍ വ്യക്തിബന്ധങ്ങളുടെ ഉദാത്തമായ മാതൃകകള്‍ കുടുംബങ്ങളിലുണ്ടാകും. കൂട്ടായ്മയിലൂടെയാണ് കുടുംബങ്ങളിലെ പ്രതിസന്ധികള്‍ മറികടക്കാന്‍ കഴിയുന്നത്.

പൂര്‍വികരുടെ അറിവ് സാങ്കേതികമായിരിക്കുകയില്ല എങ്കിലും അവരില്‍ നിന്ന് ധാരാളം നന്മകള്‍ കുടുംബത്തിന് കിട്ടിയിട്ടുണ്ട് പൂര്‍വ്വികരുടെ ജീവിതമാതൃക വരുംതലമുറയ്ക്ക് ഓര്‍മ്മയും പ്രചോദനവുമാകണം. പാപ്പ പറഞ്ഞു.

You must be logged in to post a comment Login