നമുക്ക് വേണ്ടി തന്റെ കൈകള്‍ എങ്ങനെ കഴുകണമെന്ന് ക്രിസ്തുവിനറിയില്ല. കാരണം അവന്റെ പേര് പീലാത്തോസ് എന്നല്ല ക്രിസ്തു എന്നാണ്: മാര്‍പാപ്പ

നമുക്ക് വേണ്ടി തന്റെ കൈകള്‍ എങ്ങനെ കഴുകണമെന്ന് ക്രിസ്തുവിനറിയില്ല. കാരണം അവന്റെ പേര് പീലാത്തോസ് എന്നല്ല ക്രിസ്തു എന്നാണ്: മാര്‍പാപ്പ

വത്തിക്കാന്‍: ക്രിസ്തു നമുക്ക് വേണ്ടി റിസ്‌ക്ക് ഏറ്റെടുത്തവനാണ്. ക്രിസ്തു അറിയപ്പെടുന്നത് ക്രിസ്തു എന്നാണ്. അല്ലാതെ പന്തിയോസ് പീലാത്തോസ് എന്നല്ല. നമുക്ക് വേണ്ടി കൈകള്‍ എങ്ങനെയാണ് കഴുകേണ്ടത് എന്ന് ക്രിസ്തുവിനറിയില്ല. മറിച്ച് നമുക്ക് വേണ്ടി റിസ്‌ക്കുകള്‍ എങ്ങനെയാണ് ഏറ്റെടുക്കേണ്ടത് എന്നതു മാത്രമേ ക്രിസ്തുവിനറിയൂ. റോമിലെ റെജീന കോലി ജയിലില്‍ പെസഹാവ്യാഴാ ഴ്ച തടവുപുള്ളികളുടെ കാല്‍ കഴുകല്‍ ശുശ്രൂഷയില്‍ ഏര്‍പ്പെടുന്നതിന് മുമ്പ് വചനസന്ദേശം നല്കുകയായിരുന്നു പാപ്പ.

പന്ത്രണ്ടുപേരില്‍ എട്ട് കത്തോലിക്കര്‍, രണ്ട് മുസ്ലീങ്ങള്‍, ഒരു ഓര്‍ത്തഡോക്‌സ്, ഒരു ബുദ്ധമതക്കാരന്‍ എന്നിവര്‍ ഉള്‍പ്പെട്ടിരുന്നു. ഇതില്‍ നാലുപേര്‍ ഇറ്റലിക്കാരും രണ്ട് പേര്‍ ഫിലിപ്പൈന്‍സുകാരുമായിരുന്നു. മോള്‍ഡോവാ, കൊളംബിയ, നൈജീരിയ,സിറേറ ലിയോന്‍ എന്നിവിടങ്ങളില്‍ നിന്ന് ഓരോരുത്തരും മൊറോക്കോയില്‍ നിന്ന് രണ്ടുപേരും. ഇങ്ങനെയായിരുന്നു പന്ത്രണ്ടുപേരെ തിരഞ്ഞെടുത്തത്.

വത്തിക്കാനില്‍ നിന്ന് രണ്ടു മൈല്‍ അകലെയാണ് ഈ ജയില്‍. 1958 ല്‍ ജോണ്‍ ഇരുപത്തിമൂന്നാമനും 1964 ല്‍ പോള്‍ ആറാമനും 2000 ല്‍ ജോണ്‍ പോള്‍ രണ്ടാമനും ഈ ജയില്‍ സന്ദര്‍ശിച്ചിട്ടുണ്ട്. തന്റെ പൊന്തിഫിക്കേറ്റില്‍ നാലാം തവണയാണ് ഫ്രാന്‍സിസ് മാര്‍പാപ്പ പെസഹാവ്യാഴാഴ്ച ജയിലുകളില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിച്ച് കാല്‍കഴുകല്‍ ശുശ്രൂഷ നടത്തുന്നത്.

You must be logged in to post a comment Login