മയക്കുമരുന്നു വേട്ടയ്‌ക്കെതിരെ ഫിലിപ്പൈന്‍സില്‍ ജപമാല യജ്ഞം

മയക്കുമരുന്നു വേട്ടയ്‌ക്കെതിരെ ഫിലിപ്പൈന്‍സില്‍ ജപമാല യജ്ഞം

മനില: പോലീസും മയക്കുമരുന്ന് കച്ചവടക്കാരും തമ്മില്‍ നടത്തുന്ന തുറന്ന യുദ്ധങ്ങളുടെ പശ്ചാത്തലത്തില്‍ അക്രമത്തിന്റെ പാതയില്‍ നിന്ന് അകന്നുനില്ക്കാനും സമാധാനം പുലരാനുമായി ജപമാല യജ്ഞം നടത്താന്‍ കത്തോലിക്കാ ബിഷപ്‌സ് കോണ്‍ഫ്രന്‍സ് ആഹ്വാനം ചെയ്തു.

പ്രസിഡന്റ് റോഡ്രിഗോ ഡ്യൂട്ടെര്‍ട്‌സ് അധികാരത്തിലേറിയതുമുതല്‍ മയക്കുമരുന്നുസംഘത്തിനെതിരെ പോരാട്ടം പ്രഖ്യാപിച്ചിരുന്നു. കഴിഞ്ഞ വര്‍ഷം അവസാനം ആരംഭിച്ച ഈ വേട്ടയാടലില്‍ പോലീസ് വെടിവയ്പ്പില്‍ ഏകദേശം നാലായിരത്തോളം പേര്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് വാര്‍ത്ത. സ്വയം പ്രതിരോധത്തിന്റെ ഭാഗമായിട്ടാണ് വെടിവയ്പ്പ് നടത്തുന്നതെന്നാണ് പോലീസ് ഭാഷ്യം. എന്നാല്‍ ഇതിനെ ആളുകള്‍ വകവച്ചുകൊടുക്കാന്‍ സന്നദ്ധരല്ല. സൗഖ്യത്തിനും പശ്ചാത്താപത്തിനും വേണ്ടിയാണ് ജപമാല യജ്ഞം.

ദൈവത്തിന്റെ ആളുകള്‍ കര്‍ത്താവിലേക്ക് തിരിയണം. നമ്മള്‍ പ്രകാശമാണ് തിരഞ്ഞെടുക്കേണ്ടത്. അക്രമമല്ല സമാധാനമാണ് തിരഞ്ഞെടുക്കേണ്ടത്. ആര്‍ച്ച് ബിഷപ് സോക്രട്ടീസ് വില്ലേഗസ് പറഞ്ഞു.

മാതാവിന്റെ അമലോത്ഭവതിരുനാള്‍ ദിനമായ ഡിസംബര്‍ എട്ട് വരെ ജപമാല പ്രാര്‍ത്ഥന നടക്കും.

You must be logged in to post a comment Login