കുര്‍ബാനയ്ക്ക് ശേഷം ദേവാലയത്തില്‍ ഫയര്‍ ബോംബ് ആക്രമണം

കുര്‍ബാനയ്ക്ക് ശേഷം ദേവാലയത്തില്‍  ഫയര്‍ ബോംബ് ആക്രമണം

സാന്റിയാഗോ: നാഷനല്‍ ഗ്രാറ്റിറ്റിയൂഡ് ചര്‍ച്ചിന് നേരെ അക്രമികള്‍ ഫയര്‍ ബോംബ് വലിച്ചെറിഞ്ഞു. രണ്ടു ചെറുപ്പക്കാരാണ് അക്രമികള്‍. ഓഗസ്റ്റ് 22 ന് രാവിലെ 8.05 ന് ആയിരുന്നു സംഭവം. വിശുദ്ധ ബലിയര്‍പ്പണം കഴിഞ്ഞ് ഏതാനും നിമിഷങ്ങള്‍ക്ക് ശേഷമായിരുന്നു അക്രമം നടന്നത്.

അധികാരികള്‍ പെട്ടെന്ന് തന്നെ സംഭവമറിയുകയും പോലീസില്‍ വിവരം അറിയിക്കുകയും ചെയ്തു. അതിന് മുമ്പ് തന്നെ തീപിടുത്തം മറ്റ് കെട്ടിടങ്ങളിലേക്ക് പടരാതിരിക്കാന്‍ വേണ്ട മുന്‍കരുതലുകള്‍ എടുക്കുകയും ചെയ്തിരുന്നു. പോലീസ് രംഗത്തെത്തി വേണ്ട ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയതുകൊണ്ട വൈകാതെ തന്നെ സ്ഥലം സുരക്ഷിതമായി.

2016 ജൂണിലാണ് ഇതിന് മുമ്പ് ഇതേ ദേവാലയത്തിന് നേരെ ആക്രമണം നടന്നത്. അന്ന് അക്രമികള്‍ ദേവാലയത്തില്‍ നിന്ന് ക്രിസ്തുരൂപം തെരുവില്‍ കൊണ്ടുപോയി നശിപ്പിക്കുകയാണ് ചെയ്തത്.

You must be logged in to post a comment Login