ആനപ്പുറത്തിരുന്ന് കരിമരുന്ന് കലാപ്രകടനം; പഴഞ്ഞി സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് പള്ളിക്കെതിരെ പരാതി

ആനപ്പുറത്തിരുന്ന് കരിമരുന്ന് കലാപ്രകടനം; പഴഞ്ഞി സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് പള്ളിക്കെതിരെ പരാതി

തൃശൂര്‍: പഴഞ്ഞി സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് കത്തീഡ്രല്‍ ദേവാലയത്തിന് എതിരെ പ്രോ ആനിമല്‍ ഓര്‍ഗനൈസേഷന്റെ പരാതി. ഒക്ടോബര്‍ മൂന്നിന് ദേവാലയത്തില്‍ നടന്ന രണ്ടു ദിവസത്തെ തിരുനാളിന് വാടകയ്‌ക്കെടുത്ത ആനയുടെ മുകളിലിരുന്ന് ആള്‍ക്കൂട്ടത്തിന് നടുവില്‍ കരിമരുന്ന് കലാപ്രകടനം നടത്തിയെന്നതാണ് പരാതി.

അടുത്തിടെ ഹൈക്കോടതി പുറപ്പെടുവിച്ച ഓര്‍ഡര്‍ കാറ്റില്‍ പറത്തിക്കൊണ്ടാണ് ഇവിടെ തിരുനാള്‍ അരങ്ങേറിയത്. ഏറ്റവും സുരക്ഷിതമായി നൂറ് മീറ്റര്‍ അകലം പാലിച്ചുകൊണ്ടുമാത്രമേ തിരുനാളുകള്‍ക്ക് കരിമരുന്ന് കലാപ്രകടനം നടത്താവൂ എന്നായിരുന്നു ഹൈക്കോടതിയുടെ ഓര്‍ഡര്‍. ഇതിനെ മറികടന്നുകൊണ്ടാണ് ആനപ്പുറത്തിരുന്നുകൊണ്ട് ആളുകള്‍ക്ക് നടുവിലായി പ്രകടനം നടത്തിയത്. സംഭവത്തിന്റെ വീഡിയോ ഉള്‍പ്പടെയാണ് പരാതി നല്കിയിരിക്കുന്നത്. നൂറുകണക്കിന് ആളുകളുടെ ജീവന് വില കല്പിക്കാതെയാണ് കരിമരുന്ന് പ്രകടനം നടത്തിയത് എന്ന് പരാതിയില്‍ ആരോപിച്ചു.

ചേര്‍പ്പുളശ്ശേരി രാജശേഖരന്‍ എന്ന ആനയുടെ പുറത്തിരുന്ന് ആളുകള്‍ തിങ്ങിക്കൂടിയിരിക്കുന്ന പഴഞ്ഞി മാര്‍ക്കറ്റില്‍ വച്ചായിരുന്നു പ്രദക്ഷിണം നടന്നുപോകുമ്പോള്‍ ഈ പ്രകടനം.

വെടിക്കെട്ട് അപകടം മൂലം ഏറെ മരണങ്ങള്‍ക്ക് കേരളം സാക്ഷിയാകേണ്ടി വന്നിട്ടുണ്ട്. 2006 ല്‍ 24 പേരും 2007 ല്‍ 42 പേരും 2008 ല്‍ 49 പേരും 2009 ല്‍ 57 പേരും 2010 ല്‍ 66 പേരും 2011 ല്‍ 58 പേരും വിവിധ അപകടങ്ങളിലായി വെടിക്കെട്ടപകടത്തില്‍ കൊല്ലപ്പെട്ടിട്ടുണ്ട്.

You must be logged in to post a comment Login