ഇരുപത് വര്‍ഷങ്ങള്‍ക്ക് ശേഷം ആദ്യത്തെ ഡച്ച് ഡൊമിനിക്കന്‍ അഭിഷിക്തനായി

ഇരുപത് വര്‍ഷങ്ങള്‍ക്ക് ശേഷം ആദ്യത്തെ ഡച്ച് ഡൊമിനിക്കന്‍ അഭിഷിക്തനായി

നെതര്‍ലാന്റ്: നെതര്‍ലാന്റിലെ ഡൊമിനിക്കന്‍ സഭാംഗങ്ങള്‍ക്ക് ഇത് സന്തോഷത്തിന്റെയും അഭിമാനത്തിന്റെയും നിമിഷം. ഇരുപത് വര്‍ഷങ്ങള്‍ക്ക് ശേഷം ഇവിടെ നിന്ന് ഒരു ഡൊമിനിക്കന്‍ വൈദികന്‍ ജനിച്ചിരിക്കുന്നു. ബ്ര. റിച്ചാര്‍ഡ് സ്റ്റീന്‍വൂര്‍ഡെയാണ് കഴിഞ്ഞമാസം വൈദികനായി അഭിഷേകം ചെയ്യപ്പെട്ടത്.

2013 ല്‍ സെമിനാരി ജീവിതം ആരംഭിച്ച എട്ടുപേരില്‍ ഒരാളാണ് ഇദ്ദേഹം. ഇക്കാലയളവില്‍ വേറെയാരും സഭയിലേക്ക് അംഗമാകാന്‍ വന്നിട്ടുമില്ല.

ഡൊമിനിക്കന്‍സിന്റെ ഡച്ച് പ്രൊവിന്‍സ് 1465 ല്‍ ആണ് സ്ഥാപിതമായത്.

You must be logged in to post a comment Login