ലണ്ടന് ആദ്യത്തെ വനിതാ ബിഷപ്

ലണ്ടന് ആദ്യത്തെ വനിതാ ബിഷപ്

ലണ്ടന്‍: ചര്‍ച്ച് ഓഫ് ഇംഗ്ലണ്ട് ലണ്ടനിലേക്ക് ആദ്യത്തെ വനിതാ ബിഷപ്പിനെ നിയമിച്ചു. സാറാ മുല്ലാല്ലിയാണ് ലണ്ടനിലെ പ്രഥമ വനിതാ ബിഷപ്. അടുത്തവര്‍ഷം പുതിയ മെത്രാന്റെ സ്ഥാനാരോഹണം നടക്കും.

വനിതകളെ മെത്രാന്‍സ്ഥാനത്തേക്ക് അവരോധിച്ചതുവഴി വലിയൊരു നാഴികക്കല്ലാണ് നടത്തിയതെന്ന് ഇത് സംബന്ധിച്ച് സഭാവൃന്തങ്ങള്‍ വിശ്വസിക്കുന്നു. കൗമാരപ്രായം മുതല്‍ സാറാ ക്രിസ്തുവിനെ സ്വന്തമായി സ്വീകരിച്ചിരുന്ന വ്യക്തിയായിരുന്നു. എന്റെ സൂര്യനും എന്റെ നക്ഷത്രവുമായി ഞാന്‍ ക്രി്‌സ്തുവിനെ കണ്ടെത്തിയിരുന്നു. മറ്റുള്ളവരോട് ക്രിസ്തുവിനെക്കുറിച്ച് പറയാനും ഞാന്‍ ശ്രമിച്ചിരുന്നു. തന്റെ കഴിഞ്ഞകാല ജീവിതത്തെക്കുറിച്ച് സാറ പറയുന്നു.

1999 ല്‍ ഇംഗ്ലണ്ടിലെ നേഴ്‌സായിരുന്നു സാറ. 2001 ല്‍ പുരോഹിതയായി.

 

You must be logged in to post a comment Login