പ്രളയം, കേരളത്തിന്‍റെ പുനനിര്‍മ്മാണപ്രക്രിയയിലും ഐക്യത്തോടെ മുന്നോട്ടുപോകണം: മാര്‍ ആലഞ്ചേരി

പ്രളയം, കേരളത്തിന്‍റെ പുനനിര്‍മ്മാണപ്രക്രിയയിലും ഐക്യത്തോടെ മുന്നോട്ടുപോകണം: മാര്‍ ആലഞ്ചേരി

കൊച്ചി:പ്രളയസമയത്ത് എല്ലാവരും ഒത്തൊരുമിച്ച് പ്രവര്‍ത്തിച്ചതുപോലെ കേരളത്തിന്റെ പുനര്‍നിര്‍മ്മാണപ്രക്രിയയിലും ഐക്യത്തോടെ മുന്നോട്ടുപോകണമെന്ന് സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി. എറണാകുളം കരയോഗത്തിന്റെയും മഹാകവി കാളിദാസ സാംസ്‌കാരിക വേദിയുടെയും സംയുക്താഭിമുഖ്യത്തില്‍ ടിഡിഎം ഹാളില്‍ പ്രളയദുരിതാശ്വാസമേഖലയില്‍ പ്രവര്‍ത്തിച്ചവരുടെ കൂട്ടായ്മയ്ക്കായി സംഘടിപ്പിച്ച നമ്മളൊന്ന് നാം അതിജീവിക്കും എന്ന പരിപാടി ഉദ്ഘാടനം ചെയതു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

മാനവികത ഏറ്റവും കൂടുതല്‍ പ്രകടമായ സമയമായിരുന്നു പ്രളയബാധിതസമയമെന്നും മനുഷ്യന്റെ കൂട്ടായ്മ അതിശക്തമായി പ്രകടമാകുന്നതിന് ആ സമയം നമ്മള്‍ സാക്ഷ്യം വഹിച്ചുവെന്നും അദ്ദേഹം പറഞ്ഞു.

You must be logged in to post a comment Login