പ്രളയം; കേരളത്തിന് വേണ്ടി സഹായം അഭ്യര്‍ത്ഥിച്ച് ഗോവ അതിരൂപതാധ്യക്ഷന്‍

പ്രളയം; കേരളത്തിന് വേണ്ടി സഹായം അഭ്യര്‍ത്ഥിച്ച് ഗോവ അതിരൂപതാധ്യക്ഷന്‍

പനാജി: പ്രളയദുരിതത്തില്‍ അകപ്പെട്ട കേരളത്തിന് വേണ്ടി രൂപതകളോടും വൈദികരോടും സഹായം അഭ്യര്‍ത്ഥിച്ചുകൊണ്ട് ഗോവ ആര്‍ച്ച് ബിഷപ് ഫിലിപ്പ് നേരി. കേരളത്തിന്റെ സമകാലിക സ്ഥിതി വിവരിച്ചുകൊണ്ട് ഇന്നലെ പുറപ്പെടുവിച്ച സര്‍ക്കുലറിലാണ് ആര്‍ച്ച് ബിഷപ് വൈദികരോടും സന്യാസസഭാ സ്ഥാപനങ്ങളിലെ അധികാരികളോടും സഹായം ചോദിച്ചത്.

ഗോവയിലെ സഭ കേരളത്തിലെ ജനങ്ങളോട് ഐകദാര്‍ഢ്യം പ്രഖ്യാപിക്കുന്നു. പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ടവരുടെ സങ്കടങ്ങളില്‍ പങ്കുചേരുന്നു. അവര്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുന്നു. സര്‍ക്കുലറില്‍ ഫിലിപ്പ് നേരി അറിയിച്ചു. നാളെത്തെ വിശുദ്ധ കുര്‍ബാനയില്‍ സര്‍ക്കുലര്‍ വായിക്കണമെന്നും അദ്ദേഹം വൈദികരോട് നിര്‍ദ്ദേശിച്ചിട്ടുണ്ട്.

You must be logged in to post a comment Login