വെള്ളപ്പൊക്കത്തില്‍ അവര്‍ക്കെല്ലാം നഷ്ടമായി, പക്ഷേ അവര്‍ക്ക് ഇപ്പോള്‍ വേണ്ടത് ബൈബിള്‍ മാത്രം

വെള്ളപ്പൊക്കത്തില്‍ അവര്‍ക്കെല്ലാം നഷ്ടമായി, പക്ഷേ അവര്‍ക്ക് ഇപ്പോള്‍ വേണ്ടത് ബൈബിള്‍ മാത്രം

ലിമ, പെറു: അടുത്തകാലത്ത് പെറുവിലുണ്ടായ വെള്ളപ്പൊക്കത്തില്‍ പലര്‍ക്കും സകലതും നഷ്ടമായി. കയറിക്കിടക്കുവാന്‍ വീടോ ഉടുത്തുമാറുവാന്‍ വസ്ത്രമോ പോലും ഇല്ലാതെ തീര്‍ത്തും ദരിദ്രരായിട്ടും അവര്‍ ഇപ്പോള്‍ കൈനീട്ടുന്നത് വസ്ത്രത്തിനോ ഭക്ഷണത്തിനോ പോലുമല്ല ബൈബിളിന് വേണ്ടിയാണ്. പിയുറ ആന്റ് ടംബെസ് അതിരൂപതാധ്യക്ഷന്‍ ആര്‍ച്ച് ബിഷപ് ജോസ് അന്റോണിയോ എഗുറെന്‍ ആണ് ഇക്കാര്യം വെളിപെടുത്തിയത്.

വെള്ളപ്പൊക്ക ദുരിതബാധിത പ്രദേശം സന്ദര്‍ശിക്കാനെത്തിയ അദ്ദേഹത്തോട് ജനങ്ങള്‍ ചോദിച്ചത് ബൈബിളായിരുന്നു.

അവര്‍ക്കെല്ലാം നഷ്ടമായിരുന്നു. പക്ഷേ അപ്പോഴും ദൈവത്തില്‍ ശരണപ്പെടാനും പ്രാര്‍ത്ഥിക്കാനും അവര്‍ ആഗ്രഹിക്കുന്നു. ദൈവവചനം തങ്ങള്‍ക്ക് അവശ്യഘടകമാണെന്ന് അവര്‍ പറയുന്നു. ആര്‍ച്ച് ബിഷപ് പറയുന്നു.

അവര്‍ക്ക് ബൈബിള്‍ എത്തിച്ചുകൊടുക്കാനുള്ള ഉറപ്പ് നല്കിക്കൊണ്ടാണ് ആര്‍ച്ച് ബിഷപ് അവിടെ നിന്ന് പോയത് ദൈവം അവരെ ഒരിക്കലും വിസ്മരിക്കുകയില്ല എന്ന ഉറപ്പ് നല്കാനും അദ്ദേഹം മറന്നില്ല.

300 കുടുംബങ്ങളാണ് വെള്ളപ്പൊക്കത്തിന്റെ ദുരിതത്തില്‍ പെട്ടുപോയത്. 80 ശതമാനം ഭവനങ്ങളും പൂര്‍ണ്ണമായും നശിച്ചു. 1800 പേരാണ് ഇവിടെ താമസിക്കുന്നത്.

You must be logged in to post a comment Login