പ്രളയക്കെടുതിയില്‍ രക്ഷകരായ മത്സ്യത്തൊഴിലാളികളെ ആദരിച്ചു

പ്രളയക്കെടുതിയില്‍ രക്ഷകരായ മത്സ്യത്തൊഴിലാളികളെ ആദരിച്ചു

തിരുവനന്തപുരം: പ്രളയത്തില്‍ മുങ്ങിയ കുട്ടനാട്ടുകാരെ കരം പിടിച്ചുയര്‍ത്തിയ മത്സ്യത്തൊഴിലാളികളെ ചങ്ങനാശ്ശേരി ഫൊറോന കത്തോലിക്കാ കോണ്‍ഗ്രസ് ആദരിച്ചു. വിഴിഞ്ഞം സിന്ധുയാത്രാമാതാ ദേവാലയത്തിലാണ് ചടങ്ങ് സംഘടിപ്പിച്ചത്.

കുട്ടനാട്ടിലെ പ്രളയം സൃഷ്ടിച്ച ഗുരുതരാവസ്ഥ മനസ്സിലാക്കി ഇടവകവികാരി ഫാ. ജസ്റ്റിന്‍ ജൂഡിന്റെ നിര്‍ദ്ദേശപ്രകാരമാണ് മത്സ്യത്തൊഴിലാളികല്‍ സംഘടിച്ച് രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്കിയത്. വിഴിഞ്ഞം ഇടവകാംഗങ്ങളായ 97 പേരെയും കത്തോലിക്കാ കോണ്‍ഗ്രസ്ആദരിച്ചു. നന്ദി സൂചകമായി ഓണക്കോടികളും നല്കി.

ചടങ്ങിനോട് അനുബന്ധിച്ച് നടന്ന ദിവ്യബലിയര്‍പ്പണത്തില്‍ മൂവായിരത്തോളം ഇടവകാംഗങ്ങള്‍ പങ്കെടുത്തു.

You must be logged in to post a comment Login