പ്രളയബാധിതരെ സഹായിക്കാന്‍ മഞ്ഞുമ്മല്‍ പള്ളിയിലെ സ്വര്‍ണ്ണവും

പ്രളയബാധിതരെ സഹായിക്കാന്‍ മഞ്ഞുമ്മല്‍ പള്ളിയിലെ സ്വര്‍ണ്ണവും

കൊച്ചി: പ്രളയബാധിതരെ സഹായിക്കാനായി മഞ്ഞുമ്മല്‍ അമലോത്ഭവമാതാ ആശ്രമ ദേവാലയത്തിലെ തിരുസ്വരൂപത്തിലെ സ്വര്‍ണ്ണാഭരണങ്ങള്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നല്കുന്നു. പള്ളിയിലെ പ്രധാന പ്രതിഷ്ഠയായ പരിശുദ്ധ മാതാവിന്റെയും ഉണ്ണീശോയുടെയും തിരുസ്വരൂപത്തില്‍ അണിയിച്ചിട്ടുള്ള സ്വര്‍ണ്ണമാലകളാണ് ദുരിതാശ്വാസനിധിയിലേക്ക് നല്കുന്നത്.

24 പവന്‍ വരുന്നതാണ് മാലകള്‍. ജില്ലാകളക്ടറോ സര്‍ക്കാര്‍ അധികാരികളോ വന്ന് ആഭരണങ്ങള്‍ ഏറ്റുവാങ്ങുമെന്ന് വികാരി ഫാ. വര്‍ഗീസ് കണിച്ചുകാട്ട് അറിയിച്ചു.

You must be logged in to post a comment Login