ഒരു കുടുംബം മറ്റൊരു കുടുംബത്തെ ദത്തെടുക്കുന്നു, കരുണയുടെ കൈത്താങ്ങലുമായി തലയോലപ്പറമ്പ് ദേവാലയം

ഒരു കുടുംബം മറ്റൊരു കുടുംബത്തെ ദത്തെടുക്കുന്നു, കരുണയുടെ കൈത്താങ്ങലുമായി തലയോലപ്പറമ്പ് ദേവാലയം

തലയോലപ്പറമ്പ്: പ്രളയദുരിതബാധിതരെ അതിജീവനത്തിന്റെ പാതയിലേക്ക് കൈപിടിച്ചുനടത്താന്‍ പുതിയ പദ്ധതിയുമായി തലയോലപ്പറമ്പ് സെന്റ് ജോര്‍ജ് ദേവാലയം. വികാരി ഫാ. ജോണ്‍ പുതുവായുടെ നേതൃത്വത്തിലാണ് ഈ പദ്ധതിനടപ്പിലാക്കുന്നത്.

പ്രളയം അനുഭവിക്കുന്ന ഒരു കുടുംബത്തെ മറ്റൊരുകുടുംബം ദത്തെടുക്കുന്ന പുനരധിവാസ പദ്ധതിയാണ് ഇത്. വീട്ടുസാമഗ്രികള്‍,പഠനോപകരണങ്ങള്‍ തുടങ്ങിയവ വാങ്ങാനും മാനസികമായ പിന്തുണ നല്കാനും ഇവിടെ വഴികള്‍ ക്രമീകരിച്ചിട്ടുണ്ട്.

ജാതിമതഭേദമന്യേ സാഹോദര്യം വളര്‍ത്താന്‍ ഉദ്ദേശിക്കുന്ന പദ്ധതിയില്‍ നിരവധി പേര്‍ സഹകരിക്കാന്‍ സന്നദ്ധത പ്രകടിപ്പിച്ചിട്ടുണ്ടെന്നും ഫാ. ജോണ്‍ പുതുവ പറഞ്ഞു. സേവ് എ ഫാമിലി എന്നാണ് പദ്ധതിയുടെ പേര്.

You must be logged in to post a comment Login